ചോന്‍ബുരി: പ്രീസീസണ് മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്സ് ടീം തായ്ലന്‍ഡിലെത്തി. ഇന്നലെ പുലര്‍ച്ചെയാണ് വരും സീസണിലേക്കുള്ള ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും തായ്ലന്ഡിലെ ചോന്ബുരിയിലെത്തിച്ചേര്ന്നിരിക്കുന്നത്. ഇവിടെ പറ്റാനാ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് ടീമിന്റെ പ്രീ സീസണ് മത്സരങ്ങള്‍. ചില താരങ്ങളെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഷെഡ്യൂളുകളുള്ളതിനാലുമാണ് ചിലര്‍ വിട്ടുനില്‍ക്കുന്നത്. നായകന് അഡ്രിയാന്‍ ലൂണ, ക്വെയിം പെപ്ര, രാഹുല്‍ കെ.പി, അടക്കമുള്ള താരങ്ങള്‍ തായ്ലന്ഡിലേക്ക് പുറപ്പെട്ട സംഘത്തിലുണ്ട്.
പുതിയ പരിശീലകന് മൈക്കല്‍ സ്റ്റാറെയും മറ്റ് പരിശീലക സംഘങ്ങളും ടീമിനൊപ്പമുണ്ടായിരുന്നില്ല. ഉടന്‍ ഇവര്‍ക്കൊപ്പം ചേരുമെന്നാണ് വിവരം.
കഴിഞ്ഞ സീസണിനിടെ പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോള്‍ കീപ്പര്‍ സച്ചിന് സുരേഷ് ഇപ്പോഴും വിശ്രമം തുടരുകയാണ്. കൊച്ചിയിലുള്ള അദ്ദേഹം തായ്ലന്ഡിലേക്ക് പോയവര്ക്കൊപ്പമില്ല. ഭാരതത്തിന്റെ അണ്ടര്‍ 20 ടീമിന് മത്സരങ്ങളുള്ളതിനാലാണ് യുവതാരം കോരൂ സിങ് തായ്ലന്ഡിലേക്ക് പോകാതിരുന്നത്.
മൂന്നാഴ്ചയോളം തായ്ലന്ഡില് തുടരുന്ന ബ്ലാസ്റ്റേഴ്സ് ടീം ഡ്യൂറന്റ് കപ്പിന് മൂന്നോടിയായി തിരിച്ചുവരും. വരുന്ന 27നാണ് ഡ്യൂറന്റ് കപ്പ് ആരംഭിക്കുക.
തായ്ലന്ഡിലേക്ക് പുറപ്പെട്ട ബ്ലാസ്റ്റേഴ്സ് ടീം
ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അര്‍ബാസ്, നോറ ഫെര്‍ണാണ്ടസ്, സോം കുമാര്‍
പ്രതിരോധ താരങ്ങള്‍: മിലോസ് ഡ്രിങ്കിച്ച്, സന്ദീപ് സിങ്, ഹോര്‍മിപാം റുയിവാഹ്, പ്രീതം കോട്ടാല്‍, പ്രബീല്‍ ദാസ്, അയ്ബാന്‍ ഡോഹ്ലിങ്, മുഹമ്മദ് ഷഹീഫ്, നോച്ച സിങ്
മധ്യനിര താരങ്ങള്‍: മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മെന്‍, ജീക്ക്സണ് സിങ്, ഡാനിഷ് ഫറൂഖ്, ഫ്രെഡി ലല്ലാവ്മാവ്മ, യോയ്ഹെന്‍ബ മേയ്തേയ്
മുന്‍നിര താരങ്ങള്‍: അഡ്രിയാന്‍ ലൂണ, നോഹ സദൂയി, ജോഷ്വ സോറ്റിരിയോ, ക്വെയിം പെപ്ര, രാഹുല്‍ കെ.പി, ബ്രൈസ് മിറാന്‍ഡ, ഇഷാന് പണ്ഡിത, ആര്. ലാല്‍താന്‍മാവിയ, ശ്രീക്കുട്ടന് എം.എസ്, മുഹമ്മദ് അജ്സല്‍, സഗോല്‍സെം ബികാഷ് സിങ്, സൗരവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: