Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയിലെ അവയവക്കടത്തില്‍ രാജ്യാന്തരമനുഷ്യക്കടത്തും; പണമിടപാട് നടത്തിയത് ക്രിപ്റ്റോ കറന്‍സിയില്‍; എൻഐഎ കേസ് ഏറ്റെടുത്തു

രാജ്യാന്തര അവയവക്കടത്തിനൊപ്പം രാജ്യാന്തര മനുഷ്യക്കടത്തും ദുരൂഹമായ പണമിടപാടുകളും നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എൻഐഎ കേസ് ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 10:08 pm IST
in Kerala
ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)

ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)

എറണാകുളം: കൊച്ചിയില്‍ അവയവക്കടത്തിന്റെ ഭാഗമായി  രാജ്യാന്തര മനുഷ്യക്കടത്തും ദുരൂഹമായ പണമിടപാടുകളും നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എൻഐഎ കേസ് ഏറ്റെടുത്തു.

അന്താരാഷ്ര് മാനങ്ങളുള്ള ഈ കേസ് എൻഐഎ കൊച്ചി യൂണിറ്റ് ആണ് ഏറ്റെടുത്തത്. നേരത്തെ ആലുവ റൂറൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണിത്. ഒരു സംസ്ഥാനത്തെ കേസ് എന്‍ ഐഎ ഏറ്റെടുക്കണമെങ്കില്‍ അതിന് ചില നടപടിക്രമങ്ങളുണ്ട്.

എന്‍ഐഎയ്‌ക്ക് ഈ കേസ് ഏറ്റെടുക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ആ അനുമതി ലഭിച്ചതോടെയാണ് എന്‍ഐഎ ബുധനാഴ്ച കേസ് ഏറ്റെടുത്തത്. കേസിൽ ഹൈദരബാദും ചെന്നെയും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടന്നു വരികയാണ്. കേസിലെ പ്രധാന പ്രതിയെ പിടികൂടിയിട്ടുണ്ട്. പ്രതാപന്‍ എന്ന വിളിപ്പേരുള്ള ബല്ലംകൊണ്ട രാമപ്രസാദ് ആണ് മുഖ്യസൂത്രധാരന്‍. ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. കേസിൽ നാല് പ്രതികളുണ്ട്.

അവയവങ്ങള്‍ നല്‍കാന്‍ തയ്യാറായി വരുന്നവരുടെ മുന്‍പില്‍ ഇദ്ദേഹം പലപ്പോഴും ഡോക്ടറായി വേഷം കെട്ടി. ഹൈദരാബാദില്‍ തന്നെയുള്ള കെ.ആര്‍.എസ് രാമപ്രസാദ് എന്ന ഡോക്ടറുടെ മുറിയ്‌ക്ക് മുകളില്‍ മറ്റൊരു മുറി വാടകയ്‌ക്കെടുത്താണ് പ്രതാപന്‍ എന്ന ബെല്ലംകൊണ്ട രാമപ്രസാദ് തട്ടിപ്പ് നടത്തിയത്. താഴത്തെ മുറിയിലെ ഡോ. രാമപ്രസാദിന്റെ ബോര്‍ഡിന്റെ മറവില്‍ താനാണ് ഡോ. രാമപ്രസാദ് എന്നാണ് അവയവം ദാനം ചെയ്യാന്‍ വരുന്നവരെ പരിചയപ്പെടുത്തിയത്. ജമ്മുകശ്മീര്‍, ദല്‍ഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇയാള്‍ രോഗികളെ സംഘടിപ്പിച്ചിരുന്നു. പിന്നീട് ഈ രോഗികളെ ഇറാനിലേക്ക് അയക്കും. അവിടെ എത്തുന്ന രോഗികളെ കൈകാര്യം ചെയ്തിരുന്നത് സാബിത് നാസറാണ്.

പണമിടപാട് നടത്തിയിരുന്നത് ക്രിപ്റ്റോകറന്‍സിയില്‍

അവയവങ്ങള്‍ സ്വീകരിക്കുന്നവരും നല്കുന്നവരുമായുള്ള പണമിടപാടുകള്‍ നടത്തിയിരുന്നത് ക്രിപ്റ്റോ കറന്‍സിയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തുവരികയാണ്. പണമിടപാടുകള്‍ കൈകാര്യം ചെയ്തതില്‍ ഒരാള്‍  കൊച്ചി സ്വദേശി മധുവാണ്. ഇയാള്‍ പ്രതികള്‍ക്ക് പണം അയച്ചതിന്റെ രേഖകള്‍ കണ്ടെത്തി. അവയവ കടത്ത് സംഘത്തിലെ പ്രധാന ഏജന്‍റുമാരില്‍ ഒരാളാണ് തൃശൂര്‍ എടമുട്ടം സ്വദേശി സാബിത്ത് നാസര്‍. ഇയാളുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി.

അവയവം സ്വീകരിക്കാനുള്ള ആളുകളെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണെന്നാണ് കണ്ടെത്തൽ. ആളുകളെ കണ്ടെത്തി കഴിഞ്ഞാൽ അവയവത്തിനുള്ള പണം പറഞ്ഞുറപ്പിക്കും. 30 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് പാക്കേജ്. അവയവങ്ങള്‍ ദാനം ചെയ്യുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ദാതാക്കളില്‍ നിന്നും അവയവങ്ങള്‍ സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം ഇടപാടുകാരെ ഇറാനിലേക്ക് കടത്തുന്നതാണ് രീതി. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്റ്റോ കറൻസി വഴിയാണ്.

ഇനി കോടതിയിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്യും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags: Human TraffickingNIASabith NasarOrgan Traffickingsabith nazarBellamkonda ramadasKochi organ trafficking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

India

അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി : ചെയർമാനെതിരെ കുറ്റപത്രം സമർപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.