കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപണം വെളുപ്പിക്കൽ കേസിലാണ് സ്ഥാപനത്തിൽ ഇഡി പരിശോധന നടത്തുന്നത്. യൂസ്ഡ് കാർ ഷോറൂമിലാണ് ഇഡി പരിശോധന.
രാവിലെ 11 മണിക്കാണ് പരിശോധന ആരംഭിച്ചത്. സ്ഥാപന ഉടമയായ മുജീബ് റഹ്മാനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസിലാണ് പരിശോധന നടന്നത്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി. കഴിഞ്ഞമാസം സൗബിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: