ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജൂലൈ ആറ്, ഏഴ് തീയതികളില്‍ കേരളം സന്ദര്‍ശിക്കും. ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ (ഐഐഎസ്ടി) 12ാമത് ബിരുദദാന ചടങ്ങില്‍ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും.
ബിരുദവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡലുകളും ചടങ്ങില്‍ ഉപരാഷ്ട്രപതി സമ്മാനിക്കും. ഐഎസ്ആര്‍ഒ അധ്യക്ഷനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ എസ് സോമനാഥ്, ചാന്‍സലര്‍ ഡോ ബി എന്‍ സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന് നായര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
ചടങ്ങിന് ശേഷം ഉച്ച തിരിഞ്ഞ് 3.10 ന് കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് 5.30 ന് അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തും. കൊല്ലത്ത് രാത്രി തങ്ങിയതിന് ശേഷം ഏഴിന് രാവിലെ 9 മണിക്ക് ഉപരാഷ്ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെ 9.55 ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അദ്ദേഹം മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: