ലോകചെസ് കിരീടപ്പോരാട്ടത്തില്‍ ചൈനയുടെ ഡിങ് ലിറനെ വെല്ലുവിളിക്കാന്‍ പോകുന്ന ഇന്ത്യയുടെ ഗുകേഷിന് നൂറിരട്ടി ആത്മവിശ്വാസം. മാഗ്നസ് കാള്സന് ഉള്‍പ്പെടെ ചെസിലെ വിദഗ്ധരെല്ലാം ഗുകേഷ് വിജയിക്കുമെന്ന വിലയിരുത്തല്‍ നടത്തുന്നതും തമിഴ്നാട്ടിലെ ഈ കൗമാരക്കാരന് ആവേശം.
ഇപ്പോള്‍ റൊമാനിയയിലെ ബുക്കാറസ്റ്റില്‍ ഗ്രാന്റ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പര്‍ബെറ്റ് ചെസ് കളിക്കുന്ന ഗുകേഷ് ആദ്യമായി ലോകചെസ് പോരാട്ടത്തെക്കുറിച്ച് പ്രതികരിച്ചു. “സിംഗപ്പൂരില്‍ കളിക്കുന്നതില്‍ അതിയായ സന്തോഷം. സിംഗപ്പൂരില്‍ ഏതാനും അന്താരാഷ്ട്ര മത്സരങ്ങള്‍ ഞാന്‍ ജയിച്ചിട്ടുണ്ട്. എനിക്ക് കുടുംബത്തോടൊപ്പം അവധിക്കാലം സിംഗപ്പൂരില്‍ ചെലവഴിച്ചതിന്റെ ഓര്‍മ്മകളും ഉണ്ട്. “- ഗുകേഷ് അഭിപ്രായപ്പെട്ടു.
ദല്‍ഹിയും ചെന്നൈയും
2024 നവമ്പര്‍ 20 മുതല്‍ ഡിസംബര്‍ 15 വരെയാണ് മത്സരം. 14 ഗെയിമുകളാണ് ഇരുവരും കളിക്കുക. 25 ലക്ഷം ഡോളറാണ് (20.87 കോടി രൂപ) ആണ് വിജയിക്ക് കിട്ടുന്ന സമ്മാനത്തുക. ചരിത്രത്തില്‍ ആദ്യമായാണ് ലോക ചെസ് മത്സരത്തില്‍ സിംഗപ്പൂര്‍ വേദിയാകുന്നതെന്ന് ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി വൊര്‍കോവിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: