പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്നും കണ്ണൂരിലേക്കുള്ള പുതിയ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ ഇന്നലെ കന്നിയോട്ടം നടത്തി.
12 ജനറല്‍ കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഒരേസമയം 948 പേര്‍ക്ക് യാത്ര ചെയ്യാം. ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. വൈകിട്ട് 3.40ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 5.30ന് കോഴിക്കോടും. 7.40ന് കണ്ണൂരിലെത്തും.
മലബാര്‍ പ്രദേശത്തുള്ള സ്വകാര്യ-സര്‍ക്കാര്‍ ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ട്രെയിന്‍ ആരംഭിച്ചത്. ഇതോടെ ഒരു പരിധിവരെ നേത്രാവതി എക്സ്പ്രസിന്റെ
തിരക്ക് കുറക്കാനാവും.
ഇന്ന് രാവിലെ 8.10ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന 06032 ട്രെയിന്‍ 12.30ന് ഷൊര്‍ണൂരിലെത്തും. തുടക്കത്തില്‍ 18 ട്രിപ്പുകളാണ് ഉണ്ടാവുക. പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസം സര്‍വീസ് നടത്തിയ ശേഷം യാത്രക്കാരുടെ സ്വീകാര്യതക്കനുസരിച്ച് തുടര്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ തീരുമാനമാവും.
പ്രവര്‍ത്തിദിവസങ്ങളിലുള്ള യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണറെയില്‍വേ 553 സ്പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. കൂടാതെ വിദ്യാര്‍ഥികള്‍ക്കുള്ള കീം പരീക്ഷയോടനുബന്ധിച്ചും കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്ദേഭാരതിനുള്ള സ്വീകാര്യത പരിഗണിച്ച് നാല് അധിക കോച്ചുകളും ഏര്‍പ്പെടുത്തിയിരുന്നു.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്ക് അനുവദിച്ച പാസഞ്ചര്‍ ട്രെയിനിന് ബിജെപി ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ഘടകം സ്വീകരണം നല്‍കി. യുവമോര്‍ച്ച സംസ്ഥാന വൈസ്.പ്രസിഡന്റ് ഇ.പി നന്ദകുമാര്‍ ലോക്കോ പൈലറ്റുമാരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കൗണ്‍സിലര്‍മാരായ കെ. പ്രസാദ്, ലേഖ രമേഷ്, നിഷ ശശികുമാര്‍,കെ.ആര്‍. അശ്വതി,കെ.നാരായണന്‍,ഗോപിനാഥ് ,സത്യന്‍ കണയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക