തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയും കരുവന്നൂര്‍ കേസിലെ തിരിച്ചടിയും നില തെറ്റിച്ച സിപിഎം നേതൃത്വം ബിജെപി നേതാക്കളെ വേട്ടയാടാന്‍ പോലീസിനെ ഉപയോഗിക്കുന്നു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാറിനെതിരെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് 107 വകുപ്പ് ചുമത്തി കേസെടുത്തു.
സ്ഥിരമായി അക്രമങ്ങളിലേര്‍പ്പെടുന്ന ക്രിമിനലുകള്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണിത്. തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തിട്ടുള്ളത്. അനീഷ് കുമാറിനെതിരെ ഈ
വകുപ്പ് പ്രകാരം കേസെടുക്കാന്‍ കാരണമെന്തെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമാണെന്ന് പോലീസ് പറയുന്നു.
തൃശൂരില്‍ ബിജെപിയുടെ മുന്നേറ്റം സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയത് സിപിഎമ്മിന്റെ പ്രതീക്ഷക്കപ്പുറമായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചത് അനീഷ്കുമാറാണെന്ന് സിപിഎം വിലയിരുത്തുന്നു. കരുവന്നൂര്‍ കേസില്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആരോപണ വിധേയരാണ്.
അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധംഎളുപ്പമല്ല. സിപിഎം അണികള്‍ക്കിടയിലും നേതൃത്വത്തിനെതിരെ വികാരമുണ്ട്. ബിജെപി നേതൃത്വത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം ഈ സാഹചര്യം ബാലന്‍സ് ചെയ്യാനാണെന്ന് കരുതുന്നവരുമുണ്ട്. കേസിനെ നിയമപരമായി നേരിടാനാണ് ബിജെപി തീരുമാനം. കള്ളക്കേസുമായി മുന്നോട്ട് പോയാല്‍ പോലീസുദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: