പത്തനംതിട്ട: ഹിന്ദു സമൂഹത്തെ അവഹേളിച്ച് ലോക്സഭയില്‍ രാഹുല്‍ നടത്തിയ പ്രസംഗം നാടിന് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന് ബിജെപി ദേശീയ നി
ര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്. ഏതു മതസ്ഥനും സ്വമതത്തില്‍ അഭിമാനിക്കുന്നത് സ്വാഭാവികമാണ്. മതവിദ്വേഷവും സ്പര്‍ദ്ധയും വര്‍ധിക്കണമെന്ന് ആഗ്രഹിക്കുന്നവരേ വിശ്വാസികളുടെ അഭിമാനബോധം തല്ലിക്കെടുത്തുന്ന രീതിയില്‍ സംസാരിക്കൂ എന്നും കുമ്മനം ചൂണ്ടിക്കാട്ടി. പത്തനംതിട്ടയില്‍ ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു ആണെന്നതില്‍ അഭിമാനിക്കണമെന്ന് സ്വാമി വിവേകാനന്ദന് ഉദ്ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം മതത്തിന്റെ പൈതൃകവും സംസ്കാരവും ധര്‍മവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാ മതസ്ഥരും പ്രതിജ്ഞാബദ്ധരാണ്. ഹിന്ദു സ്വാഭിമാനം അപകടകരമാണെന്ന രാഹുലിന്റെ നിലപാട് രാഷ്ട്രത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
ഹിന്ദുവിനെ അവഹേളിക്കുകയും കരിതേച്ചു കാണിക്കുകയും ചെയ്യുന്ന രാഹുലിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ബിജെപി
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: