സുല്‍ത്താന്‍ ബത്തേരി: ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളികളായ മൂന്നു സഹോദരങ്ങള്‍ കളിക്കാനിറങ്ങുന്നു. ഭാരതത്തിനു വേണ്ടിയല്ല എന്നുമാത്രം.
സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവര്‍ യുഎഇ ടീമിനുവേണ്ടിയാണ് കളത്തിലിറങ്ങുക. ഒരു വീട്ടില്‍ വളര്‍ന്ന് ഒരുമിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു പേര് ഒന്നിച്ചു കളിക്കുന്നത് ആദ്യം. 19, 21, 23 തീയതികളില്‍ ശ്രീലങ്കയിലാണ് യു.എ.ഇ.യുടെ മത്സരം. ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍ എന്നിവരാണ് എതിരാളികള്‍. യുഎഇയില്‍ ബിസിനസ് നടത്തുന്ന ബത്തേരി അരുണാലയത്തില്‍ രജിത്തിന്റെയും രഞ്ജിനിയുടെയും മക്കളാണ്. സ്വകാര്യകമ്പനിയില്‍ എച്ച്.ആര് ഉദ്യോഗസ്ഥയാണ് റിതിക.
പ്ലസ്ടുവിനുശേഷം കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് റിനിത. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് റിഷിത. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ സര്‍ട്ടിഫൈഡ് അമ്പയറും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എ-ലെവല്‍ കോച്ചുമാണ് റിതിക. യുഎഇ ബാഡ്മിന്റണ്‍ ദേശീയ ടീമംഗങ്ങളായിരുന്നു മൂന്നുപേരും. ബാഡ്മിന്റണ്‍ അണ്ടര്‍ ഇലവന് ഗേള്‍സില്‍ 2016ല്‍ കോഴിക്കോട് ജില്ലയ്ക്കായി റിനിതയും റിഷിതയും കളിച്ചിട്ടുണ്ട്. അണ്ടര്‍ ഇലവന് ഡബിള്‍സില്‍ റിനിതയും റിഷിതയും ചേര്‍ന്ന ടീമായിരുന്നു ചാമ്പ്യന്‍. കോവിഡ് കാലത്താണ് ബാഡ്മിന്റണ്‍ നിര്‍ത്തി ക്രിക്കറ്റ് പരിശീലനം തുടങ്ങിയത്. 1980കളില്‍ വയനാട് ജില്ലാ ടീമില്‍ കളിച്ചിരുന്ന അച്ഛന് രജിത്തിന്റെ കീഴിലായിരുന്നു പരിശീലനം. ഒട്ടേറെ മത്സരങ്ങളില്‍ തിളങ്ങിയതോടെ യുഎഇ ദേശീയ ടീമിലും ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: