ബീജിങ്: ചൈനയില്‍ പരീക്ഷണത്തിനിടെ അബദ്ധത്തില്‍ വിക്ഷേപിച്ച റോക്കറ്റ് തകര്‍ന്നുവീണു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഗോങ്യയില് പരീക്ഷണത്തിനെത്തിച്ച തിയാന്ലോങ്- 3 എന്ന വാണിജ്യ റോക്കറ്റാണ് തകര്‍ന്നത്.
ബീജിങ് ടിയാന്‍ബിങ് ടെക്നോളജി എന്ന കമ്പനിയാണ് തിയാന്ലോങ് – 3 നിര്‍മിച്ചത്. പരീക്ഷണത്തിനിടെ റോക്കറ്റിന്റെ ആദ്യഘട്ടം അബദ്ധത്തില്‍ വിക്ഷേപിക്കുകയായിരുന്നു. ഉടന്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ നിലച്ചു.
ഗോങ്യയിലെ വിക്ഷേപണത്തറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി കുന്നിന് ചെരുവിലേക്ക് റോക്കറ്റ് പറന്നതിന് പിന്നാലെ പൊട്ടിത്തെറിച്ച് നിലത്തേക്ക് പതിച്ചു. പ്രദേശത്ത് ചെറിയ തീപ്പിടിത്തത്തിനും കാരണമായി. ആളുകളെ ഒഴിപ്പിച്ചതിനാല്‍ അപായമൊഴിവായി.
Breaking 🚨🚨🚨
Chinese Tianlong-3 Rocket Accidentally Launched During A Engine Test
🔊
— Wall Street Silver (@WallStreetSilv) June 30, 2024
പരീക്ഷണത്തിനിടെ റോക്കറ്റ് അബദ്ധത്തില്‍ പറന്നുയരുന്ന സംഭവങ്ങള്‍ വളരെ വിരളമാണ്. രൂപകല്പനയിലെ പിഴവാണ് അപകടകാരണം. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ പ്രതികരിച്ചു. റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെയും ഉടനെ കുന്നില്‍ പോയി പൊട്ടിത്തെറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: