Career

കേന്ദ്ര സര്‍വ്വീസുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റുമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍: നിയമനം 26000 ലേറെ ഒഴിവുകളില്‍

Published by

കമ്പയിന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷ വഴി ബിരുദകാര്‍ക്ക് 17727 ഒഴിവുകളിലും എസ്എസ്എല്‍സിക്കാര്‍ക്ക് എംറ്റിഎസ്, ഹവീല്‍ദാര്‍ തസ്തികകളില്‍ 8326 ഒഴിവുകളിലും നിയമനം

സിജിഎല്‍ പരീക്ഷയ്‌ക്ക് ജൂലൈ 24 വരെയും എംടിഎസ്, ഹവീല്‍ദാര്‍ തസ്തികകള്‍ക്ക് ജൂലൈ 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.in ല്‍ ലഭ്യമാണ്.

കേന്ദ്ര സര്‍വ്വീസുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി). കമ്പയിന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷ (സിജിഎല്‍) വഴി ബിരുദകാര്‍ക്ക് ഗ്രൂപ്പ് ബി, സി തസ്തികളില്‍ 17727 ഒഴിവുകളിലും എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് എംറ്റിഎസ്, ഹവീല്‍ദാര്‍ തസ്തികകളില്‍ 8326 ഒഴിവുകളിലും നിയമനത്തിനായി ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.in ല്‍ ലഭ്യമാണ്.

സിജിഎല്‍ പരീക്ഷ: ദേശീയതലത്തില്‍ ടയര്‍-1, ടയര്‍-2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി സെപ്തംബര്‍ ഒക്ടോബര്‍/ ഡിസംബര്‍ മാസങ്ങളിലായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഭരണഘടന സ്ഥാപനങ്ങള്‍, ട്രിബ്യൂണലുകള്‍ മുതലായവയില്‍ വിവിധ തസ്തികകളില്‍ നിയമനം ലഭിക്കും.

ടയര്‍വണ്‍ പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ വിഷയങ്ങളില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 100 ചോദ്യങ്ങളുണ്ടാവും 200 മാര്‍ക്കിനാണിത്. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. യോഗ്യത നേടുന്നവര്‍ക്ക് ടയര്‍ 2 പരീക്ഷ അഭിമുഖികരീക്കണം. ഇതില്‍ രണ്ട് പേപ്പറുകള്‍. പേപ്പര്‍ ഒന്നില്‍ മാത്തമാറ്റിക്കല്‍ എബിലിറ്റീസ്, റീസണിംഗ് ആന്റ് ജനറല്‍ ഇന്റലിജന്‍സ്, ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് കോംപ്രിഹെന്‍ഷന്‍, പൊതുവിജ്ഞാനം എന്നിവയില്‍ 130 ചോദ്യങ്ങള്‍, 390 മാര്‍ക്കിന്, രണ്ടുമണിക്കൂര്‍ സമയം അനുവദിക്കും. കൂടാതെ കംപ്യൂട്ടര്‍ നോളഡ്ജ് (20 ചോദ്യങ്ങള്‍, 60 മാര്‍ക്കിന്) ഡാറ്റാ എന്‍ട്രി സ്പീഡ് ടെസ്റ്റ് എന്നിവയിലും യോഗ്യത നേടണം.

രണ്ടാമത്തെ പേപ്പറില്‍ സ്റ്റാറ്റിസ്റ്റിസ്റ്റിക്‌സില്‍ 100 ചോദ്യങ്ങള്‍, 200 മാര്‍ക്കിന്, രണ്ട്മണിക്കൂര്‍ സമയം അനുവദിക്കും. പേപ്പര്‍ ഒന്ന് എല്ലാ തസ്തികള്‍ക്കും നിര്‍ബ്ബന്ധമാണ്. പേപ്പര്‍ രണ്ട് ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കന്‍ ഓഫീസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകള്‍ക്കുള്ളതാണ്. പരീക്ഷാഘടനയും സിലബസും തെരഞ്ഞെടുപ്പ് നടപടികളും വിജ്ഞാപനത്തിലുണ്ട്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് നിവാസികള്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മാംഗളൂര്‍, മൈസൂരു, ഉഡുപ്പി, ബെല്‍ഗറി, ബെംഗളൂരു, ഹബ്ബാളി, ഗുല്‍ബര്‍ഗ്ഗ, ഷിമോഗ പരീക്ഷാകേന്ദ്രങ്ങളാണ്. മുന്‍ഗണനാക്രമത്തില്‍ 3 കേന്ദ്രങ്ങള്‍ പരീക്ഷയ്‌ക്കായി തെരഞ്ഞെടുക്കാം.

ബിരുദധാരികള്‍ക്ക് (സിജിഎല്‍ പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയ്‌ക്ക് പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സിന്് 60 ശതമാനം മാര്‍ക്കുണ്ടാകണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദമെടുത്തിരിക്കണം. റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയ്‌ക്ക് നിയമബിരുദവും ഒരു വര്‍ഷത്തെ റിസര്‍ച്ച് എക്‌സ്പീരിയന്‍സും അഭിലഷണീയം. പ്രായപരിധി 18-27/20-30/18-30/18-32 നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 100 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂലൈ 24 വരെ അപേക്ഷിക്കാം. 25 വരെ ഫീസ് സ്വീകരിക്കും.

സിജിഎല്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സര്‍വീസ്, ഇന്റലിജന്റ്‌സ് ബ്യൂറോ, റെയില്‍വേ, വിദേശകാര്യ മന്ത്രാലയങ്ങൡലും മറ്റും അസിസ്റ്റന്‍ഡ് സെകക്ഷന്‍ ഓഫീസര്‍, ഇന്‍കം ടാക്‌സ് ഓഫീസര്‍, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍,പ്രിവന്റീവ്ഓഫീസര്‍,റവന്യൂ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, സിബിഐയില്‍ സബ് ഇന്‍സ്‌പെക്ടര്‍, നാര്‍ക്കോട്ടിക്‌സ് ബ്യൂറോയില്‍ ഇന്‍സ്‌പെക്ടര്‍, വിവിധ കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ്/അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, സിബിഐസിയില്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, എന്‍എച്ച്ആര്‍സിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ്, സി& എ ജിയുടെ ഓഫീസുകളില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ്, എന്‍ഐഎയില്‍ സബ് ഇന്‍സ്‌പെക്ടര്‍, നാര്‍ക്കോട്ടിക്ക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ എസ്‌ഐ/ജൂനിയര്‍ ഇന്റലിജന്റ്‌സ് ഓഫീസര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, സി &എജി, സിജിഡിഎ ഓഫീസുകളിലും മറ്റും ഓഡിറ്റര്‍, അക്കൗണ്ടന്റ്, തപാല്‍ വകുപ്പില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്,കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലും യുഡി ക്ലര്‍ക്ക്, മിലിട്ടറി എന്‍ജിനീയറിങ് സര്‍വ്വീസില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സിബിഡിടി/സിബിഐസിയില്‍ ടാക്‌സ് അസിസ്റ്റന്റ്, നാര്‍ക്കോട്ടിക്‌സ് ബ്യൂറോയില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലാണ് നിയമനം.

തസ്തികകള്‍ അനുസരിച്ച് 44900-142400 രൂപ, 35400-112400 രൂപ, 29200-92300 രൂപ, 25500-81100 രൂപ എന്നിങ്ങനെ വിവിധ ശമ്പള നിരക്കില്‍ നിയമനം നടത്തും. വിവിധ തസ്തികകളിലായി നിലവില്‍ 17727 ഒഴിവുകളാണുള്ളത്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവില്‍ദാര്‍: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും മറ്റും മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) (നോണ്‍ ടെക്‌നിക്കല്‍) തസ്തികയില്‍ 4887 ഒഴിവുകളിലും സിബിഐസി, സിബിഎന്‍ എന്നിവിടങ്ങളില്‍ ഹവീല്‍ദാര്‍ തസ്തികയില്‍ 3439 ഒഴിവുകളിലും നിയമനത്തിനായി എസ്എസ്‌സി ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://ssc.gov.in ല്‍ ലഭിക്കും.

എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-25/27 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 100 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഒറ്റ തവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം.
സെലക്ഷനായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്‌ടോബര്‍-നവംബറില്‍ നടത്തും. പരീക്ഷയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക