പത്തനംതിട്ട: ചൈനയില്‍ നടന്ന ഏഷ്യന്‍ ആന്‍ഡ് ഓഷ്യനിക് സാംബോ ചാമ്പ്യന്‍ഷിപ്പില്‍ ഭാരത ടീമിനെ പ്രതിനിധീകരിച്ച പത്തനംതിട്ട ഏനാദിമംഗലം പൂതംകര സ്വദേശി അഭിമന്യുവിന് വെങ്കല മെഡല്‍. പൂതംകര പുത്തന്‍പറമ്പില്‍ പി.കെ. സുനില്‍ കുമാര്‍-രശ്മി കെ. നായര്‍ ദമ്പതികളുടെ മകനായ എസ്.ആര്. അഭിമന്യു മത്സരിച്ച സാംബോ സോവിയറ്റ് ആയോധന കലയാണ്.
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അമച്വര്‍ ഗുസ്തിയുടെ അംഗീകൃത ശൈലിയിലുമുള്ളതാണ് ഈ ആയോധന കല. ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നു വരെ ചൈനയിലെ മോക്കാവോയിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. മലയാളികളായ മൂന്ന് മത്സരാര്‍ത്ഥികളടക്കം പത്തു പേരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
പത്തു വയസു മുതല്‍ അഭിമന്യു വിവിധ ആയോധന കലകള്‍ അഭ്യസിക്കുന്നുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലഞ്ഞൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജപ്പാന് കരാട്ടെ കെന്യു റിയു-വിലാണ് അഭിന്യുവിന്റെ തുടക്കം. അവിടെ പരിശീലകനായ ഗോപരാജിന്റെ ശിക്ഷണത്തില്‍ കരാട്ടെ ബ്ലാക്ക്ബെല്റ്റ് നേടി. കിക്ക്ബോക്സിങ്ങിലും ബ്ലാക്ക് ബെല്‍റ്റ് ഉണ്ട്. ഇപ്പോള്‍ മെഡല്‍ നേടിയ ഇനമായ സാംബോയുടെ പത്തനംതിട്ട ജില്ലാ വിഭാഗം തലവന്‍ കൂടിയാണ് അഭിമന്യു.
ഇതേ ഇനത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡല്‍ നേടുക എന്നതാണ് അടുത്ത ആഗ്രഹം. ഇലക്ട്രോണിക്സില് പോളിടെക്നിക് പഠനം പൂര്‍ത്തിയാക്കിയ ശേഷം കോഴഞ്ചേരി സെ. തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ പഠനം നടത്തുകയാണിപ്പോള്‍. അഭിമന്യുവിന്റെ അമ്മ രശ്മി അങ്കണവാടി അധ്യാപികയാണ്. സഹോദരന് ആരോമലും ബിരുദ വിദ്യാര്‍ത്ഥിയാണ്. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലും സജീവമാണ് അഭിമന്യു. മുന്‍പ് എബിവിപിയുടെ പത്തനംതിട്ട ജില്ല ഓഫീസ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. നിലവില്‍ എബിവിപി അടൂര്‍ നഗര്‍ പ്രസിഡന്റ് ആണ്. അഭിമന്യുവിന്റെ അഭിമാന നേട്ടത്തില്‍ ആഹ്ലാദത്തിലാണ് പൂ
തംകര എന്ന ഗ്രാമം ഒന്നാകെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: