ആലുവ : പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരമുള്ള എറണാകുളം റൂറൽ ജില്ലയിലെ ആദ്യത്തെ എഫ് ഐ ആർ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.വെളുപ്പിന് 2.49 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഭാരതീയ നാഗരിക സുരക്ഷാ സംഹിത 194 പ്രകാരം.എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് തടിയിട്ട പറമ്പ് പോലിസ് സ്റ്റേഷനിലാണ്.
അശ്രദ്ധമായും മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയിൽ അമിത വേഗതയിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ഇരുചക്രവാഹനം ഓടിച്ചതിന് ബിഎൻ എസ് ആക്ട് പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: