തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കമ്പ്യൂട്ടര്‍ അധിഷ്ഠിത കംബൈന്‍ഡ് ഗ്രാജ്വേറ്റ്തല പൊതു പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://ssc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 24ന് രാത്രി പതിനൊന്നു മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍ എന്നിവരെ പരീക്ഷാഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
2024 സെപ്തംബര്‍/ഒക്ടോബര്‍ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും. തസ്തിക, ഒഴിവുകള്‍, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുള്‍പ്പെടുന്ന വിശദവിവരങ്ങള്‍ അറിയാനായി ജൂണ്‍ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്‌സൈറ്റുകളില്‍ വിജ്ഞാപനം ലഭ്യമാണ്. പ്രവൃത്തിദിനങ്ങളില്‍ 080-25502520 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: