ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ തിങ്കളാഴ്ച ആരംഭിച്ചു. സുഖചികിത്സയുടെ ഉദ്ഘാടനം പുന്നത്തൂര്‍ ആനത്താവളത്തില്‍ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.അനില്‍ നിര്‍വഹിച്ചു.
ഈ മാസം 30വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കുമുള്ള ആഹാരമാണ് നല്‍കുക.
ദേവസ്വത്തിന്റെ 38 ആനകളില്‍ 26 ആനകള്‍ക്കാണ് സുഖചികിത്സ. പന്ത്രണ്ട് ആനകള്‍ മദപ്പാടിലാണ്. മദപ്പാട് മാറുമ്പോള്‍ മുറയ്‌ക്ക് ഈ ആനകള്‍ക്കും സുഖചികിത്സ നല്‍കും.
ആനകളുടെ സുഖ ചികിത്സയ്‌ക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുളളത്.
അരി 3420കിലോഗ്രാം,ചെറുപയര്‍ 1140കിലോഗ്രാം,റാഗി 1140കിലോഗ്രാം,മഞ്ഞള്‍ പൊടി 114കിലോഗ്രാം,ഉപ്പ് 114 കിലോഗ്രാം,അഷ്ടചൂര്‍ണ്ണം 123 കിലോഗ്രാം,ചവനപ്രാശം 285കിലോഗ്രാം,ഷാര്‍ക്ക ഫറോള്‍,അയണ്‍ ടോണിക്ക്,ധാതുലവണങ്ങള്‍, വിരമരുന്ന് എന്നിവയാണ് ആനകള്‍ക്ക് നല്‍കുന്നത്.
















