തിരുവനന്തപുരം: ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പൊലീസ് പിടികൂടി. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി. മുരുകനാണ് വലിയമല പൊലീസിന്റെ പിടിയിലായത്.
കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിരവധിയാളുകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങി. . പണം നല്‍കിയവര്‍ക്ക് ജോലി ലഭിക്കാതായതോടെ കബളിപ്പിക്കപ്പെട്ടവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: