തിരുവനന്തപുരം: കൃഷ്ണസന്നിധിയായ ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹം കഴിക്കണമെന്ന് കാലങ്ങളായി മനസിൽ കൊണ്ടുനടന്ന മോഹമെന്ന് വിവാഹിതയായ നടി മീരാ നന്ദൻ. കൃഷ്ണഭക്തയാണ് ഞാന്‍. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വിവാഹിതയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മീരാ നന്ദന് പ്രതികരിച്ചു.
എല്ലാമാസവും ഗുരുവായൂരിൽ വന്ന് തൊഴുമായിരുന്നു. ഗുരുവായൂരപ്പൻ തനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. പിന്നീടാണ് ദുബായില്‍ പോയത്. കല്യാണം ശരിയാകുന്നതിന് മുൻപ് തന്നെ തീരുമാനമെടുത്തതാണ്, ഗുരുവായൂരമ്പല നടയിൽ വച്ച് താലികെട്ടണമെന്ന്. അക്കാര്യത്തിൽ ഭർത്താവ് ശ്രീജു തന്റെ അഭിപ്രായത്തോട് യോജിച്ചു. അതാണ് ഭഗവാന്റെ സന്നിധിയില്‍ വച്ച് വിവാഹം കഴിച്ചതിന് കാരണമെന്നും മീര പറഞ്ഞു.
താലി കെട്ടുന്ന സമയത്ത് മഴ പെയ്തിരുന്നു. ഇത് ഭഗവാന് വര്‍ഷിച്ച അനുഗ്രഹമാണെന്നും മീരാ നന്ദന്. യുഎഇയിലെ ഗോൾഡ് എഫ്.എമ്മിൽ ജോലി ചെയ്യുന്ന മീര ഇപ്പോള്‍ ദുബായിൽ സ്ഥിരതാമസക്കാരിയാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ അക്കൗണ്ടന്റാണ് ശ്രീജു. മാട്രിമോണിയില്‍ വഴിയാണ് വിവാഹത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: