കോട്ടയം: മതം അടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മതപ്രീണനത്തിനും മതസംവരണത്തിനുമെതിരെ പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന മത നേതാക്കളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന വക്താവ് ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങള്‍ക്ക് പ്രിയമില്ലാത്തത് സംസാരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇസ്ലാമിക സംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്നത്. സത്യം പറഞ്ഞതിന് ആക്ഷേപത്തിനും അവഹേളനത്തിനും ഇരയായ എസ്എന്‍ഡിപി യോഗം അടക്കമുള്ള ഹിന്ദു സംഘടനകള്‍ക്ക് ഹിന്ദുസമാജം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ജൂലൈ മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിലും, 5 ന് എറണാകുളം ടൗണ്‍ഹാളിലുമാണ് ഹിന്ദു ഐക്യദാര്‍ഢ്യ സമ്മേളനം.
തിരുവനന്തപുരം സമ്മേളനം പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണനും എറണാകുളം സമ്മേളനം ഹൈക്കോടതി സീനിയര്‍ അഭിഭാഷകന് അഡ്വ. കെ. രാംകുമാറും ഉദ്ഘാടനം ചെയ്യും. ഹിന്ദുക്കളിലെ പിന്നാക്ക ജാതികള്‍ അനുഭവിച്ച സാമൂഹ്യ അവശതയ്ക്ക് പരിഹാരമായി ഭരണഘടന നല്കിയ സംരക്ഷണമാണ് സംവരണം. ഈ ജാതിസംവരണം കവര്‍ന്ന് മതസമൂഹങ്ങള്‍ക്ക് നല്‍കിയത് ഇടത്-വലത് മുന്നണികളാണ്. വോട്ടുബാങ്ക് ലക്ഷ്യംവെച്ച് മുസ്ലിം സമൂഹത്തെ ഒന്നാകെ സംവരണ വിഭാഗമായി നിശ്ചയിച്ച് 12 ശതമാനം സംവരണം അനുവദിക്കുകയായിരുന്നു. കേന്ദ്ര സംവരണത്തില്‍ 27 ശതമാനത്തിലും അവര്‍ക്ക് പങ്കു ലഭിച്ചു.
പട്ടികജാതി സംവരണവും പദവിയും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും നല്കാന് ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മിഷന് മുമ്പാകെ ശിപാര്‍ശ സമര്‍പ്പിച്ചവരാണ് ഇടതുവലതു മുന്നണികള്‍. ജൂലൈ 27ന് നിയമസഭയില്‍ നിയമം കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാര്‍ പട്ടികജാതി, വര്‍ഗ സമൂഹത്തെ വഞ്ചിക്കുകയാണ്.
കേരളത്തില്‍ മുഴുവന്‍ മുസ്ലിങ്ങള്‍ക്കും സംവരണമെന്നത് അനീതിയാണ്. മാപ്പിള ജാതി സമൂഹത്തിനാണ് സാമൂഹ്യ പിന്നാക്കാവസ്ഥയുളളതെന്ന് മണ്ഡല് കമ്മിഷന് കണ്ടെത്തിയിരുന്നു. ഒരേസമയം ന്യൂനപക്ഷ സംവരണവും പിന്നാക്ക സംവരണവും കൈവശപ്പെടുത്തിയിരിക്കുകയാണ് ന്യൂനപക്ഷക്കാര്‍. സാമ്പത്തിക, സാമൂഹ്യ വിദ്യാഭ്യാസരംഗത്തും വ്യാപാര തൊഴില്‍രംഗത്തും ഭൂമി ലഭ്യതയുടെ കാര്യത്തിലും പിന്നാക്കമല്ലാത്ത മുസ്ലിം സമൂഹത്തിലെ മുന്നാക്കക്കാരെയും ഉള്‍പ്പെടുത്തി ഒരു മാനദണ്ഡവും നിശ്ചയിക്കാതെ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും സംവരണം നല്കിക്കൊണ്ടിരിക്കുകയാണ്. സച്ചാര്‍ കമ്മറ്റി, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ തുടങ്ങിയ ഒരു പഠന റിപ്പോര്‍ട്ടിലും കേരളത്തില്‍ മുസ്ലിം സമൂഹം പിന്നാക്ക അവസ്ഥയിലാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. എസ്. പ്രസാദ്, പ്രൊഫ. ബി. ഹരിലാല്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: