കോഴിക്കോട്: നാഷണല്‍ കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷന് ഓഫ് ഇന്ത്യ (എന്‍സിഡിഎഫ്ഐ) ഡയറക്ടര്‍ ഡോ. മംഗള്‍ജിത്ത് റായ് ജന്മഭൂമി സന്ദര്‍ശിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയും ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഔദ്യോഗികാവശ്യങ്ങള്ക്കായാണ് അദ്ദേഹം കോഴിക്കോടെത്തിയത്. ഭാരതത്തില്‍ ധവളവിപ്ലവത്തിന് നേതൃത്വം നല്കിയ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മനാട്ടില് എത്തിയ ആദ്യ അവസരത്തില്‍ ജന്മഭൂമി സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഡോ. റോയ് പറഞ്ഞു. ജന്മഭൂമിയുടെയും എന്സിഡിഎഫ്ഐയുടെയും 50 ാം വാര്‍ഷികമാണ് എന്നതും ആഹ്ലാദം നല്‍കുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
സഹകരണമാണ് എന്‍സിഡിഎഫ്ഐയുടെ മേഖല. മാറ്റങ്ങളെ ഉള്‍ക്കൊണ്ടു മുന്നേറുന്ന സഹകരണ സംവിധാനം രാജ്യപുരോഗതിക്ക് ഉതകുംവിധം യോജിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലയിലെല്ലാം തുടര്‍ന്നുപോകാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഡോ. മംഗള്‍ജിത്ത് റായിയെ പൊന്നാടയണിയിച്ചു. ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്, യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന്, എന്‍.ആര്. പ്രതാപ്, പ്രയാഗ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: