കണ്ണൂര്‍: നവമാധ്യമ ഗ്രൂപ്പുകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ പ്രത്യേക സൈബര്‍ വിഭാഗം ആരംഭിക്കാന്‍ സിപിഎം ജില്ല സെക്രട്ടറിയേറ്റില്‍ നിര്‍ദേശം. സിപിഎം അനുകൂല നവമാധ്യമങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെവരെ സ്വാധീനിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സൈബര്‍ സഖാക്കളുടെ കാര്യത്തില്‍ സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലെ ചാഞ്ഞാല്‍ വെട്ടിമാറ്റണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരംഗം പറഞ്ഞത്.
സിപിഎം അനുകൂല ഗ്രൂപ്പുകള്‍ തന്നെ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുണ്ട്. സംസ്ഥാന കമ്മറ്റി, ജില്ലാ സെക്രട്ടറിേയറ്റ്, ജില്ലാ കമ്മറ്റികളിലുള്ള പല നേതാക്കളും നിരവധി ഗ്രൂപ്പുകളിലുണ്ട്. നേതാക്കളുള്ളതുകൊണ്ടാണ് പല ഗ്രൂപ്പുകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ വിളിച്ച് പറയുന്നത്. അതിനാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ മാറി നില്‍ക്കണം. താഴെ തട്ടിലുള്ള പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് വരെ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റാത്ത സൈബര്‍ ഇടങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ട് നില്‍ക്കണം. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും ബ്രാഞ്ച് തലം വരെ പ്രത്യേക സൈബര്‍ വിഭാഗമുണ്ടാക്കും. പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുന്നതും കോട്ടമുണ്ടാക്കുന്നതുമായ ഗ്രൂപ്പുകള്‍ ഇനി പാര്‍ട്ടി നിരീക്ഷണത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: