തൃശ്ശൂര്‍: മലയാള ഭാഷയിലെ നവോത്ഥാന ശ്രമങ്ങളുടെ ഉറച്ച ശബ്ദമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്റെ രചനകളെന്ന് പ്രശസ്ത നിരൂപകന് ആഷാ മേനോന്. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ തപസ്യ സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാടമ്പ് പുരസ്കാരം നടനും എഴുത്തുകാരനുമായ ശ്രീനിവാസന് തൃപ്പൂണിത്തുറയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ വിശിഷ്ടാതിഥിയായി. തപസ്യ സംസ്ഥാന സെക്രട്ടറി ടി. എസ്. നീലാംബരന്‍ മാടമ്പ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. കവി കല്ലറ അജയന് ശ്രീനിവാസന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചു. തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷ്, ജില്ലാ പ്രസിഡന്റ് പ്രൊഫ. ടിപി. സുധാകരന്, ജനറല്‍ സെക്രട്ടറി ഷാജു കളപ്പുരയ്ക്കല്‍, സെക്രട്ടറി സുനിത സുകുമാരന്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: