ജൂലൈ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.cotcorp.gov.inല്‍
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ ബേലാപൂരിലെ (നവിമുംബൈ) ദി കോട്ടണ്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കോര്‍പ്പറേഷന്റെ നവി മുംബൈ ഹെഡാഫീസിലും ഇന്ത്യയൊട്ടാകെയള്ള ബ്രാഞ്ച് ഓഫീസുകളിലുമായി ആകെ 214 ഒഴിവുകളാണുള്ളത്. തസ്തികകളും ഒഴിവുകളും ചുവടെ- (എസ് സി/ എസ്ടി/ ഒബിസി/ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്)
അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍)-1 ഒഫിഷ്യല്‍ ലാംഗുവേജ്-1, മാനേജ്മെന്റ് ട്രെയിനി- മാര്‍ക്കറ്റിംഗ്-11, അക്കൗണ്ട്സ്-20, ജൂനിയര്‍ കമേര്‍ഷ്യല്‍ എക്സിക്യൂട്ടീവ്-120, ജൂനിയര്‍ അസിസ്റ്റന്റ് ജനറല്‍-20 അക്കൗണ്ട്സ്-40, ഹിന്ദി ട്രാന്സ്ലേറ്റര്-1.
യോഗ്യത: അസിസ്റ്റന്റ് മാനേജര്‍ ലീഗല്‍ തസ്തികയ്ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നിയമ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അഭിഭാഷകരായി ഒരു വര്‍ഷത്തെ പ്രാക്ടീസുള്ളവരെയും പരിഗണിക്കും. എംബിഎ യോഗ്യതകൂടിയുള്ളവര്ക്ക് സാധ്യതയേറെയാണ്. പ്രായപരിധി 32 വയസ്.
ഒഫിഷ്യല്‍ ലാംഗുവേജ് തസ്തികയ്ക്ക് 50 ശതമാനം മാര്‍ക്കോടെ ഹിന്ദി പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദവും (ബിരുദ തലത്തില്‍ ഇംഗ്ലീഷ് പഠിച്ചിരിക്കണം). ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഹിന്ദി ട്രാന്സ്ലേഷന് യോഗ്യതയുള്ളവര്‍ക്ക് സാധ്യത കൂടുതലാണ്. പ്രായപരിധി 32 വയസ്.
മാനേജ്മെന്റ് ട്രെയിനി- മാര്‍ക്കറ്റിംഗ് തസ്തികയ്ക്ക് എംബിഎ അഗ്രിബിസിനസ് മാനേജ്മെന്റ്/ തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 30 വയസ്. മാനേജ്മെന്റ് ട്രെയിനി അക്കൗണ്ട്സ് തസ്തികയ്ക്ക് യോഗ്യത സിഎ/ സിഎംഎ, പ്രായപരിധി 30 വയസ്.
ജൂനിയര്‍ കമേര്‍ഷ്യല്‍ എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ് സി/ എസ്ടി/ പിഎച്ച് വിഭാഗങ്ങള്‍ക്ക് 45 ശതമാനം മതി.) ബിഎസ് സി അഗ്രികള്‍ച്ചര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്.
ജൂനിയര്‍ അസിസ്റ്റന്റ് ജനറല്‍ തസ്തികയ്ക്ക് യോഗ്യത തൊട്ടുമുകളിലേത് തന്നെ. ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികയ്ക്ക് 50 ശതമാനം മാര്‍ക്കില്‍കുറയാതെ ബികോം. എസ്ടി/ എസ്ടി/ പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയ്ക്ക് 45 ശതമാനം മാര്‍ക്ക് മതി. പ്രായപരിധി 30 വയസ്. ജൂനിയര്‍ അസിസ്റ്റന്റ് (ഹിന്ദി ട്രാന്സ്ലേറ്റര്) തസ്തികയ്ക്ക് ഹിന്ദിയില്‍ ബിരുദം (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ മാസ്റ്റേഴ്സ് ബിരുദവും ജേണലിസ്റ്റ് എക്സിപീരിയന്‍സും അഭികാമ്യം പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cotcorp.gov.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ്- 1500 രൂപ. എസ്സി/ എസ്ടി/ പിഡബ്ല്യുഡി/ വിമുക്തഭടന്മാര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. ഓണ്‍ലൈനായി ജൂലൈ 2 വരെ അപേക്ഷിക്കാം. സെലക്ഷന് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: