- പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.dtekerala.gov.inല്‍
- എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 24ന്
- അഡ്മിഷന് തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍
- ബിഎഫ്എ പഠനകാലാവധി നാലുവര്‍ഷം
പ്ലസ്ടുകാര്‍ക്ക് ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ബിഎഫ്എ) ബിരുദ കോഴ്സില്‍ പ്രവേശനം നേടാം. നാലുവര്‍ഷമാണ് പഠനകാലവധി. പെയിന്റിംഗ്, സ്കള്‍ച്ചര്‍, അപ്ലൈഡ് ആര്‍ട്ട്, ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡിസ് എന്നിവയാണ് സ്പെഷ്യലൈസേഷനുകള്‍. കലാവാസനയും അഭിരൂചിയുമുള്ളവര്ക്ക് ഏറെ അനുയോജ്യമായ ഉപരിപഠന മേഖലയാണിത്.
കോളേജുകളും സീറ്റുകളും: കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കേരള തിരുവനന്തപുരം (പാളയം), സീറ്റുകള്‍-48, രാജ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ്, മാവേലിക്കര- സീറ്റുകള്‍-45 (കേരള സര്‍വ്വ കലാശാലയോട് അഫിലിയേറ്റ് ചെയ്തിടുള്ള കോളജുകളാണിത്): കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തൃശൂര്‍ (കാലക്കറ്റ് സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു) സീറ്റുകള്‍-52.
പ്രവേശനയോഗ്യത: ഹയര്‍സെക്കന്ററി/ പ്ലസ്ടു/ തത്തുല്യബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായം 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.dtekerala.gov.in, www.admissions.dtekerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷാ ഫീസ്- 600 രൂപ, പട്ടികജാതി/ വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 300 രൂപ മതി. ഇന്റര്‍നെറ്റ് ബാങ്കിംഗ്/ യുപിഎ/ ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ഫീസ് അടയ്ക്കാം. നിര്‍ദ്ദേശാനുസരണം ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപാകതകള്‍ പരിഹരിക്കുന്നതിന് ജൂലൈ 10 വരെ സൗകര്യമുണ്ടാവും.
ജൂലൈ 24ന് നടത്തുന്ന അഭിരുചി/ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. വിശദവിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. റാങ്ക്ലിസ്റ്റ് ജൂലൈ 30ന് പ്രസിദ്ധപ്പെടുത്തും. ഓഗസ്റ്റ് ഒന്നിനാണ് സീറ്റ് അലോട്ട്മെന്റ് .
ഓഗസ്റ്റ് 4 നകം അലോട്ട്മെന്റ് ലറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് 5ന് പ്രവേശനം നേടാം. ഓഗസ്റ്റ് 6,7 തീയതികളില്‍ ഹയര്‍ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനുള്ള അവസരം ലഭിക്കും. ഓഗസ്റ്റ് 8ന് ക്ലാസുകള്‍ തുടങ്ങും. 9ന് സെക്കന്റ് സീറ്റ് അലോട്ട്മെന്റ് നടത്തും. 12 വരെ പ്രവേശനം നേടാവുന്നതാണ്.
ഫീസ്ഘടന: അഡ്മിഷന് ഫീസ് 84 രൂപ. വാര്‍ഷിക ട്യൂഷന്‍ഫീസ്- 1985 രൂപ രണ്ട് ഗഡുക്കളായി അടയ്ക്കാം. വാര്‍ഷിക സ്പെഷ്യല്‍ഫീസ്- 893 രൂപ. കോഷന്‍ ഡിപ്പോസിറ്റ്- 250 രൂപ. ഇതിന് പുറമെ ബന്ധപ്പെട്ട സര്‍വ്വകലാശാലയുടെ ഫീസും നല്‍കേണ്ടതുണ്ട്. ഫൈന്‍ ആര്‍ട്സ് കോളേജ് പ്രവേശന നടപടികളുടെ മേല്‍നോട്ടം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: