തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവയിലൂടെ ബില്‍ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിര്‍ത്തലാക്കി. പണം കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താന്‍ വൈകുന്നതിനാലാണ് ഇത്.
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് വഴി ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സ്ഥിതിയുണ്ട്. വൈദ്യുതി ബില്‍ അടച്ച് കഴിഞ്ഞാലും അക്കൗണ്ടില്‍ പണം എത്താതത് കാരണം വൈദ്യുതി വിച്ഛേദിക്കുന്ന സാഹചര്യവും ഉണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉണ്ടായ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം.
എഴുപത് ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയാണ് പണം അടക്കുന്നത്. ഓണ്‍ലൈനായി ബില്ല് അടക്കുന്നതിനായി നിരവധി മാര്‍ഗങ്ങള്‍ കെഎസ്ഇബി സജ്ജമാക്കിയിട്ടുണ്ട്. സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണം അടയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: