തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായവര്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയതില്‍ പരാതിയുമായി കുടുംബം ഗവര്‍ണറെ കണ്ടു. പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചതില്‍ സര്‍വകലാശാലയ്‌ക്ക് വീഴ്ച പറ്റിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ ഇല്ലായിരുന്നിട്ടും പരീക്ഷ എഴുതിയത് സര്‍വകലാശാലയുടെ ഒത്താശയോടെ എന്നാണ് ആരോപണം. പരാതി പരിശോധിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ് വെളിപ്പെടുത്തി.
സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.സര്‍വകലാശാല ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
ജാമ്യവ്യവസ്ഥകള്‍ അനുസരിച്ച് പ്രതികള്‍ക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനാകാത്തതിനാല്‍ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്. പ്രതികള്‍ കോടതിയെ സമീപിച്ച് പരീക്ഷ എഴുതാന്‍ അനുകൂല ഉത്തരവ് നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക