ശ്രീനഗര്‍: ബംബം ഭോലെ, ഹര് ഹര് മഹാദേവ് മന്ത്രധ്വനികളുമായി അമര്‍നാഥ് തീര്‍ത്ഥാടക സംഘം ജമ്മുവില്‍ നിന്ന് യാത്ര ആരംഭിച്ചു. ജമ്മു ഭഗവതി നഗറിലെ യാത്രിനിവാസ് ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ തീര്‍ത്ഥാടകസംഘത്തിന്റെ യാത്ര ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫഌഗ് ഓഫ് ചെയ്തു. ശ്രീനഗറിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് വലിയ വരവേല്പാണ് താഴ്വരയിലെ ജനങ്ങള്‍ നല്‍കിയത്. ബാല്ട്ടലിലെയും പഹല്‍ഗാമിലെയും ബേസ് ക്യാമ്പുകളിലെത്തിയ തീര്‍ത്ഥാടക വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ 3,880 മീറ്റര്‍ ഉയരമുള്ള അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടും.
ദക്ഷിണ കശ്മീരിലെ കുല്‍ഗാം ഖാസിഗുണ്ട് പ്രദേശത്തെ നവയുഗ് തുരങ്കത്തില്‍ 4,603 തീര്‍ത്ഥാടകരെ ജനങ്ങള്‍ ഹര് ഹര് മഹാദേവ വിളികളോടെ സ്വീകരിച്ചു. 52 ദിവസത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത് അമര്‍നാഥ് ക്ഷേത്ര ബോര്‍ഡാണ്. തെക്കന്‍ കശ്മീരിലെ ലിഡ്ഡര്‍ താഴ്വരയിലെ ഇടുങ്ങിയ പ്രദേശത്താണ് ഗുഹാ ക്ഷേത്രം. പഹല്‍ഗാമില്‍ നിന്ന് 46 കിലോമീറ്ററും ബല്‍ത്താളില്‍ നിന്ന് 14 കിലോമീറ്ററും അകലെ ഹിമാലയത്തില്‍ 3888 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. രക്ഷാബന്ധന് ദിനമായ ആഗസ്ത് 19നാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.
തീര്‍ത്ഥാടകര്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സുരക്ഷിത യാത്ര ആശംസിച്ചു. ബാബ അമര്‍നാഥ്ജിയുടെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
231 ലൈറ്റ്, ഹെവി വാഹനങ്ങളിലും അശ്വാരൂഢസംഘത്തിലുമാണ്ണ് സംഘം ശ്രീനഗറിലെത്തിയതെന്ന് കുല്‍ഗാം ഡെപ്യൂട്ടി കമ്മിഷണര്‍ അത്താര്‍ ആമിര്‍ ഖാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, സംഘത്തെ ഭരണകൂടം, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: