ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ സുമിത് നാഗല്‍ ആദ്യ മത്സരത്തില്‍ സീഡില്ലാതാരം സെര്‍ബിയയുടെ മിയോമിര്‍ കെക്മാനോവിച്ചിനെതിരെ. ലോക റാങ്കിങ്ങില്‍ 71-ാം സ്ഥാനത്തുള്ള സുമിത് നാഗലിന്റെ ആദ്യ മത്സര എതിരാളി 135-ാം റാങ്കുകാരനാണ്.
ഇന്നലെയാണ് വിംബിള്‍ഡന്‍ ലൈനപ്പ് നിര്‍ണയിക്കുന്ന നറുക്കെടുപ്പ് നടന്നത്. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക്കും മര്‍ക്കേറ്റ വോണ്ട്രുസോവയും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ പോരാടുന്ന തരത്തിലാണ് ലൈനപ്പ്. ആദ്യ റൗണ്ടില്‍ വമ്പന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നില്ല.
പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് തോല്‍ക്കാതെ മുന്നേറിയാല്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ ഇറ്റലിയുടെ യാനിക് സിന്നറിനെ സെമിയില്‍ നേരിടേണ്ടിവരും. ഇരുവരും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ജയത്തോടെ മുന്നേറിയ അല്‍കാരസ് കിരീടം നേടിയിരുന്നു. ഏഴ് തവണ വിംബിള്‍ഡണ്‍ ജേതാവായ നോവാക് ദ്യോക്കോവിച്ച് ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ വിറ്റ് കോപ്രിവയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: