ബെംഗളൂരു: തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയെ കുറിച്ച് പാഠഭാഗത്തില്‍ ഉള്‍പെടുത്തിയതിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കള്‍. നടിയുടെ ജീവിതത്തെ കുറിച്ചാണ് പാഠഭാഗത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് സംഭവം.
സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉള്‍പ്പെടുത്തിയത്. ഏഴാം ക്ലാസിലെ കുട്ടികള്‍ക്കാണ് തമന്നയെ കുറിച്ച് പഠിക്കാനുള്ളത്. എന്നാല്‍ സ്കൂള്‍ അധികൃതരുടെ നടപടിയെ രക്ഷിതാക്കള്‍ വിമര്‍ശിച്ചു. തമന്നയെ കുറിച്ച് വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങളില്‍ തിരഞ്ഞാല്‍ അശ്ലീല ഉള്ളടക്കം ലഭിക്കാന്‍ സാധ്യതയുണ്ട്. സിനിമ നടി എന്നതിനപ്പുറം തമന്ന സമൂഹത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.
കുട്ടികളെ പഠിക്കേണ്ടത് സമൂഹത്തിലെ നന്മയെക്കുറിച്ചും, രാഷ്ട്ര ചരിത്രത്തെ കുറിച്ചുമാണ്, സിനിമ നടിമാരെ കുറിച്ചല്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സിന്ധി സമുദായത്തിലുള്‍പ്പെട്ട പ്രമുഖനടിയാണ് തമന്ന. ബാലാവകാശ കമ്മിഷനും പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്കൂള്‍സ് മാനേജ്മെന്റ് അസോസിയേഷനും രക്ഷിതാക്കള്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: