Cricket

ടി20 ലോകകപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍

ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ ബാര്‍ബഡോസില്‍ എത്തി

Published by

ബാര്‍ബഡോസ് : ടി20 ലോകകപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍.ശനിയാഴ്ച ബ്രിഡ്ജ്ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിനായാണ് ടീം ബാര്‍ബഡോസിലെത്തിയത്

ഇക്കഴിഞ്ഞ ദിവസം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ കഴിഞ്ഞയുടനെ തന്നെ ടീം ബാര്‍ബഡോസിലേക്ക് തിരിച്ചു.ഫൈനലിന് മുമ്പ് ഇന്ത്യയ്‌ക്ക് ഒരു പരിശീലന സെഷന്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമമാണ്.

ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ ബാര്‍ബഡോസില്‍ എത്തി. ഇംഗ്ലണ്ടിനെതിരെ കളിച്ച അതേ ടീം തന്നെയാകും ഇന്ത്യ ഫൈനലിനും ഇറക്കുക. എന്നാണ് സൂചന.

ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8നാണ് ഫൈനല്‍ ആരംഭിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by