ന്യൂദല്‍ഹി: ജിയോയ്‌ക്ക് പിന്നാലെ താരിഫ് നിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് താരിഫ് നിരക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ താരിഫ് നിരക്ക് ജൂലൈ മൂന്നിന് നിലവില്‍ വരും.
പത്താമത് സ്‌പെക്‌ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന. രണ്ടര വർഷത്തിനിടെയുള്ള ആദ്യത്തെ വര്‍ധിപ്പിക്കലാണിത്. പ്രതിദിനം 70 പൈസയില്‍ താഴെ മാത്രമാണ് വര്‍ധനയെന്ന് എയര്‍ടെല്‍ അറിയിച്ചു.
നേരിയ വര്‍ധന ഉപഭോക്താക്കളുടെ ബജറ്റിനെ കാര്യമായി ബാധിക്കില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയില്‍ അധികമായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും എയര്‍ടൈല്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകളില്‍ ഏകദേശം 11 ശതമാനമാണ് താരിഫ് വര്‍ധന. ഇത് അനുസരിച്ച് നിരക്ക് 179 രൂപയില്‍ നിന്നും 199 രൂപയായി. 455 രൂപയുള്ളത് 509 രൂപയായും വര്‍ധിച്ചു. 1799 രൂപയുള്ള പ്ലാനുകള്‍ക്ക് 1999 രൂപയായും വര്‍ധിച്ചതായും എയര്‍ടെല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: