കൊച്ചി : മാസപ്പടി കേസില്‍ വിശദ അന്വേഷണം വേണമെന്ന് ഇ ഡി ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിന് കരിമണല്‍ കമ്പനി സിഎംആര്‍എല്‍ നല്കിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടതുണ്ട്.
സിഎംആര്‍എല്ലിന്റെ കണക്കുകള്‍ പലതും കൃത്രിമമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്‍ കമ്പനി ജീവനക്കാരുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.എന്നാല്‍ പേരുകള്‍ വെളുപ്പെടുത്താനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: