കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് സൂപ്രണ്ട്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. സംഭവം വിവാദമാകുകയും മനുഷ്യാവകാശ കമ്മീഷന് കേസെടുക്കുകയും ചെയ്തതോടെയാണിത്.
ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുത്തരുതെന്നും ഷൂട്ടിംഗ് വാഹനങ്ങള്‍ ആശുപത്രിയിലെത്തുവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചിരുന്നതായി സൂപ്രണ്ട് പറഞ്ഞു.ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും ചിത്രീകരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാത്രി 7 മണി മുതല്‍ രാവിലെ 5 വരെയാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയത്.ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസാണ് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയത്. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.
സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്, സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്കിയവര് 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയത് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: