ജര്‍മ്മന്‍ പൗരയായ ബള്‍ഗേറിയയില്‍ വേരുകളുള്ള സുന്ദരിയാണ് റുജ ഇഗ്നറ്റോവ. ഇവരെ അമേരിക്കന്‍ രഹസ്യപ്പൊലീസ് എത്ര തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനം 41 കോടി രൂപയാണ്.
യുഎസ് രഹസ്യപ്പൊലീസിന് പോലും പിടിക്കാന്‍ പറ്റാത്ത റുജ ഇഗ്നറ്റോവ അറിയപ്പെടുന്നത് ക്രിപ്റ്റോ രാജ്ഞി എന്നാണ്. പേരില്‍ നിന്നു തന്നെ മനസ്സിലായല്ലോ ഇവര്‍ എന്ത് തട്ടിപ്പാണ് നടത്തിയതെന്ന്. സ്വന്തമായി ഒരു ക്രിപ്റ്റോ കറന്‍സി ഇറക്കുകയും അതില്‍ നിക്ഷേപിച്ചവരുടെ 33,339 കോടി രൂപ തട്ടിയെടുത്ത് മുങ്ങുകയും ചെയ്തിരിക്കുകയാണ് റുജ ഇഗ്നറ്റോവ.
ഈ ക്രിപ്റ്റോ കറന്‍സിയുടെ പേര് വണ്കോയിന് എന്നാണ്. നേരത്തെ ഇവര്‍ സെബാസ്റ്റ്യന്‍ കാള്‍ ഗ്രീന്‍ വുഡ് എന്ന സുഹൃത്തുമായി ചേര്‍ന്ന് റുജ ഇഗ്നറ്റോവ ബിഗ് കോയിന് എന്ന പേരില്‍ ഒരു ബിറ്റ് കോയിന് ഇറക്കിയിരുന്നു. അത് പരാജയപ്പെട്ടു. അതിന് ശേഷമാണ് റുജ ഇഗ്നറ്റോവ വണ്‍ കോയിന് ഇറക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. 2017ലാണ് 33,339 കോടിയോളം തട്ടി വണ്കോയിന് എന്ന ക്രിപ്റ്റോകറന്‍സിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഈ സുന്ദരി മുങ്ങിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അമേരിക്കന്‍ സിഐഎയ്ക്ക് റുജ ഇഗ്നറ്റോവ പിടികൊടുത്തിട്ടില്ല. ഒരു രാജ്ഞിക്കൊത്ത ആഡംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. സ്വന്തമായി ആഡംബരക്കപ്പല്‍ ഉണ്ട്. വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ ടോം ജോണ്‍സിന്റെ പെര്ഫോമെന്സോടെയുള്ള ആഡംബര ജന്മദിനാഘോഷങ്ങളാണ് റുജ ഇഗ്നറ്റോവ നടത്തിയിരുന്നത്. നിരവധി വില്ലകളും വിലയേറിയ ഭൂമികളും ബള്‍ഗേറിയയുടെ തലസ്ഥാനനഗരിയില്‍ വാങ്ങിക്കൂട്ടിയിരിക്കുന്നു. ബള്‍ഗേറിയയിലെ ബീച്ചുകളില്‍ വന്‍ റിസോര്‍ട്ടുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: