Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീശില്പത്തിന് സപ്തതി; ജയഭാരതിയ്‌ക്ക് ആശംസകളുമായി ഷമ്മി തിലകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 07:28 pm IST
in Entertainment

ഒരുകാലത്ത് ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന സ്വപ്നസുന്ദരി, മലയാളികളുടെ പ്രിയതാരം ജയഭാരതിയുടെ ജന്മദിനമാണിന്ന്. 70-ാം പിറന്നാൾ ആഘോഷിക്കുന്ന ജയഭാരതിയ്‌ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടൻ ഷമ്മി തിലകൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പത്തിന് സപ്തതി.

സപ്തതി പൂക്കുമ്പോൾ,

മലയാളത്തിന്റെ അഭിമാനമായ,

ചന്ദന ചാരുതയുടെ പ്രതീകം.

സിനിമയുടെ സ്വപ്നങ്ങൾ,

സ്മരണകളിൽ എങ്കിലും,

യൗവനത്തിന്റെ ശില്പം.

മുരളിയിൽ കരയുന്ന,

കലയുടെ കവിത,

മലയാളിയുടെ പ്രിയതാരം.

ജന്മദിനാശംസകൾ,

ഈ മഹത്വ സുന്ദരിക്ക്,

നിറഞ്ഞ ഹൃദയത്തിൽ,” എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.

മലയാള സിനിമയ്‌ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് ജയഭാരതി. ഒരു കാലത്ത് സൂപ്പര്‍ നായികയായി നിറഞ്ഞ് നിന്നിരുന്ന ജയഭാരതി ഇന്ന് തന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. സത്യന്‍, മധു, നസീര്‍, സോമന്‍, വിന്‍സന്റ് എന്നിങ്ങനെ ഒരു കാലഘട്ടത്തിലെ സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായിരുന്നു ജയഭാരതി.

ചെറിയ തമിഴ് ചായ്‌വുള്ള മലയാളത്തിലാണെങ്കിലും ജയഭാരതി താനഭിനയിച്ച എല്ലാ ചിത്രങ്ങള്‍ക്കും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു. ആ ശബ്ദവും ഉച്ചാരണ രീതിയും ചിരിയും കുറുമ്പും തുള്ളലും നാണവുമെല്ലാം അക്കാലത്തെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ചു. ഒരേ കാലത്ത് നായികയായും പ്രതി നായികയായും ദേവതയായും ‘വെപ്പാട്ടി’യായും കാബറെ നര്‍ത്തകിയായും രതി രൂപിണിയായും ക്ലാസിക്കല്‍ നര്‍ത്തകിയായും പതിവ്രതയായും ‘കളങ്കിത’യായും ഒരേ ഉശിരോടെയും ഉണര്‍വ്വോടെയും അഭിനയിച്ചു.

പ്രതിഛായാ നഷ്ടം ഭയന്നില്ല. തിരക്കോട് തിരക്കായിരുന്നു. ജയഭാരതി തിരശ്ശീലയിലെത്തിയാല്‍ ഒരാര്‍പ്പാണ് പിന്നെ. അക്കാലത്തെ ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന നായിക. സക്കറിയയേയും സുഭാഷ് ചന്ദ്രനെയും പോലെയുള്ള എഴുത്തുകാര്‍ തങ്ങള്‍ യൗവനകാലത്ത് കൊണ്ടു നടന്ന ആരാധന മറച്ചു വെക്കാതെ എഴുതിയിട്ടുണ്ട്. ഗാനരംഗങ്ങളിലെ ജയഭാരതിയെ ശ്രദ്ധിച്ചിരിക്കുന്നത് എന്തൊരു ഗംഭീര കാഴ്ചാനുഭവമാണ്. അക്കാലത്ത് പാടി അഭിനയിക്കുന്ന നടികളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ് ജയഭാരതിയുടെ പാട്ടു രംഗങ്ങളില്‍ കാണാനാവുക.

പാടുന്ന ഗായികയേക്കാള്‍ കൃത്യമായിരുന്നു ജയഭാരതിയുടെ ചുണ്ടനക്കങ്ങള്‍. അത് ഒരിടത്തും അമിതമാവുകയോ അഭംഗിയാവുകയോ ഇല്ല. വളരെ കൃത്യമായ അനുപാതമാണ് എല്ലാറ്റിനും. ഇത് ബോധപൂര്‍വ്വം ഭാഷ അറിഞ്ഞു ചെയ്യുന്ന ഒരു പരിശ്രമമാണെന്നു കരുതാനാവില്ല.

മാധുരിയുടെ ശബ്ദത്തിന്റെ ത്രസിപ്പും തുറസ്സും ജയഭാരതിയുടേതുമായി ഏറെ ഇണങ്ങി നിന്നു. അതിനൊരു അടക്കമില്ലായ്‌മയുടെ അഴകുണ്ട്. ഷീലക്ക് സുശീല, ശാരദക്ക് ജാനകി, ജയഭാരതിക്ക് മാധുരി – എന്തൊരിണക്കമായിരുന്നു. എത്രയെത്ര ചിത്രങ്ങള്‍. ഈയിടെ സന്ധ്യ മയങ്ങുന്നേരം എന്ന ചിത്രത്തിലെ ജയഭാരതിയുടെ ചന്തവും അഭിനയത്തിലെ ഒതുക്കവും മിതത്വവും കണ്ട് വീണ്ടും അവരെ ഞാനാഗ്രഹിച്ചു. സംഘര്‍ഷഭരിതമായ രംഗങ്ങളില്‍ ഗോപിക്കൊപ്പമോ അതിനും മേലെയോ അവര്‍ പെര്‍ഫോം ചെയ്തു.

ഭരതനൊപ്പം ചേര്‍ന്നാല്‍ അവര്‍ അപ്രതീക്ഷിത അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിച്ച അവസാന ചിത്രം. മധു, സോമന്‍, രാഘവന്‍ എന്നീ മൂന്നാണുങ്ങളുടെ പെണ്ണായ അശ്വതിയായിരുന്നു വാടകക്കൊരു ഹൃദയത്തിലെ ജയഭാരതി. അക്കാലത്തെ സൂപ്പര്‍ താരവും അവരായിരുന്നുവല്ലോ. ടൈറ്റിലുകള്‍ കാണിക്കുമ്പോള്‍ ജയഭാരതി എന്ന വലിയ ഒറ്റപ്പേരിനു താഴെ മാത്രമാണ് ബാക്കിയുള്ള താരങ്ങള്‍ മുഴുവന്‍ നിരന്നത്.

കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്‌ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? അവരുടെ ശരീര അളവുകളായിരുന്നില്ല മുഖം തന്നെയായിരുന്നു വികാരോദ്ദീപകമായിരുന്നത്. സത്യന്‍- ജയഭാരതി, മധു – ജയഭാരതി, നസീര്‍ -ജയഭാരതി, സോമന്‍ – ജയഭാരതി, വിന്‍സന്റ് – ജയഭാരതി, മോഹന്‍ -ജയഭാരതി ഒരു കാലത്തെ പ്രിയതാര ജോഡികള്‍. ജയഭാരതിക്ക് ഇന്ന് 70 വയസ്സ്. കലമാനിന്റെ മിഴിയുള്ള ആ കള്ളിത്തത്തമ്മക്ക്, മലയാളത്തിന്റെ ജയഭാരതിക്ക് പിറന്നാളാശംസകള്‍

Tags: 70th birthdayMalayalamMoviejayabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

Jan 1 ഇന്നാണ് മണിച്ചേട്ടന്റെ ജന്മ ദിനം; കിട്ടിയ ഈന്തപ്പഴവും പുതപ്പും വരെ പങ്കുവെച്ച മണിച്ചേട്ടന്‍; കുറിപ്പുമായി ടിനി ടോം

Kerala

മതത്തിനെ വച്ച് കളിക്കേണ്ട ; ഹിന്ദുവായതിൽ അഭിമാനമുണ്ടെന്ന് സന്തോഷ് കെ നായർ

തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ശരണ്‍ വേണുഗോപാല്‍ (വലത്ത്) സിനിമയിലെ ഒരു രംഗം (ഇടത്ത്)
Mollywood

പുതിയ തലമുറയെ തെറ്റിലേക്ക് നയിക്കുന്ന സിനിമ….സഹോദരങ്ങൾ തമ്മില്‍ വഴിവിട്ട ബന്ധം… ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ഹൈന്ദവസംസ്കാരത്തെ താറടിക്കുന്നു

Entertainment

പുരുഷന്മാർക്ക് മാത്രം ബീഫ് നൽകി, നിർമ്മാതാവായ എനിക്ക് പോലും കിട്ടിയില്ല- സാന്ദ്ര തോമസ്

Entertainment

പാതിവഴിയില്‍ മുടങ്ങിയ ഷാരൂഖിന്റെ ആദ്യ മലയാള സിനിമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.