തനിക്ക് സ്താനാര്‍ബുദം ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടി ഹിന ഖാന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ചികിത്സ ആരംഭിച്ചെന്നും താന്‍ കരുത്തയായി തിരികെ വരുമെന്നും ഹിന കുറിപ്പില്‍ പറയുന്നുണ്ട്. ടെലിവിഷന്‍ രംഗത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് ഹിന ഖാന്.
എനിക്ക് സ്റ്റേജ് ത്രീ സ്തനാര്‍ബുദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഈ സ്ഥിരീകരണത്തിലും ഞാന്‍ നന്നായിരിക്കുന്നുവെന്ന് അറിയിക്കുന്നു. ഞാന്‍ കരുത്തയാണ്. ഡിറ്റര്‍മൈന്‍ഡ് ആണ്. ഈ രോഗത്തെ മറി കടക്കുന്നതില്‍ പൂര്‍ണമായും കമ്മിറ്റഡ് ആണ്. എന്റെ ചികിത്സ ആരംഭിച്ചിരിക്കുന്നു.”
”ഇതില്‍ നിന്നും കൂടുതല്‍ കരുത്തയായി ഉയര്‍ന്നു വരാന്‍ എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. ഈ സമയത്ത് നിങ്ങളോടൊല്ലാവരോടും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരും ശ്രദ്ധയോടെ, ദൃഢനിശ്ചയത്തോടെ, പോസിറ്റീവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: