തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് ചേര്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വഴങ്ങാതെ നിന്ന സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്നായപ്പോള്‍ മലക്കം മറിയുകയായിരുന്നു.
പേര് മാറ്റാനാകില്ലെന്ന മുന്‍ നിലപാട് തിരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. എന്‍എച്ച്എം ഫണ്ടുകള്‍ കിട്ടാന്‍ തടസം നേരിട്ടതോടെയാണ് ആരോഗ്യവകുപ്പ് കേന്ദ്രത്തിന് വഴങ്ങിയത്. ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാഗ്ലൈനും ചേര്‍ക്കും.
പേര് മാറ്റാനാകില്ലെന്ന നിലപാടിലായിരുന്നു ആരോഗ്യമന്ത്രി.എന്നാല്‍ കേന്ദ്രഫണ്ട് കിട്ടാതായതോടെ ഗത്യന്തരമില്ലാതെ അയയുകയായിരുന്നു. കേന്ദ്രത്തിന്റെ പണം വേണമെങ്കിലും അത് പുറത്തറിയാതിരിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ പതിവ് രീതി നടക്കില്ലെന്നായപ്പോഴാണ് പേര് മാറ്റാമെന്ന സമ്മതിച്ചത്. പേര് മാറ്റം നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് എത്രയും വേഗം നടപ്പിലാക്കാനാണ് ഉത്തരവ്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് ചേര്‍ക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിനുള്ളില്‍ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗ് നിബന്ധനകള്‍ക്ക് വഴങ്ങില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: