ചെന്നൈ: തമിഴ്നാട് ക്ഷേത്രങ്ങളിലെ ഷിര്‍ദ്ദി സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്യാന്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നോയെന്ന സംശയം ഉണരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രകാര്യങ്ങളുടെ ചുമതലയുള്ള ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ്സ് (എച്ച് ആര്‍ ആന്‍റ് സിഇ) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഷിര്‍ദ്ദി സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു ഹര്‍ജിക്കാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍കീഴിലുള്ള ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഷിര്‍ദ്ദി സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശി ഡി. സുരേഷ് ബാബു ആണ് കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളില്‍ ദൈവങ്ങളുടെ വിഗ്രഹങ്ങളേ പാടുള്ളൂവെന്നും ആള്‍ദൈവങ്ങളുടെ പ്രതിമകള്‍ വേണ്ടെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചിരിക്കുന്നത്.
ഷിര്‍ദ്ദി സായിബാബയുടെ ആരാധകര്‍ ഹിന്ദുമതത്തില്‍പ്പെട്ടവര്‍ മാത്രമല്ലെന്നും അതില്‍ എല്ലാ മതങ്ങളില്‍പ്പെട്ടവരും ഉണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. സായിബാബയുടെ മന്ദിരങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല, മുസ്ലിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. സായിബാബ ഹിന്ദുമതം മാത്രമല്ല, ഇസ്ലാമിക ചിന്തകളും പ്രസംഗിച്ചിട്ടുണ്ടെന്നും സുരേഷ് ബോബു ഹര്‍ജിയില്‍ വാദിച്ചു.
ഇതില്‍ വിശദീകരണം ലഭിക്കാനായി മദ്രാസ് ഹൈക്കോടി എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ 36,635 ക്ഷേത്രങ്ങളുടെ ചുമതല എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിനാണ്. 45 മഠങ്ങളും മഠങ്ങളുമായി ബന്ധപ്പെട്ട 68 ക്ഷേത്രങ്ങളും 189 ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റുകളും 1721 പ്രത്യേക എന്‍ഡോവ് മെന്‍റുകളും 17 ജൈനക്ഷേത്രങ്ങളും എച്ച് ആര്‍ ആന്‍റ് സിഇയുടെ കീഴിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: