ന്യൂദല്‍ഹി: ജെ പി മോര്ഗന് കടപ്പത്ര സൂചികയില്‍ ഭാരതം ഇന്ന് ഔദ്യോഗികമായി ഇടം നേടി. 1990കളുടെ തുടക്കത്തില്‍ സ്ഥാപിതമായ ജെപിമോര്‍ഗന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ് ബോണ്ട് സൂചിക, ഉയര്‍ന്നുവരുന്ന മാര്‍ക്കറ്റ് ബോണ്ടുകള്‍ക്കായി ഏറ്റവും വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന സൂചികയാണ്. 2005 ജൂണില്‍ ആരംഭിച്ചതിനുശേഷം സൂചികയില്‍ പ്രവേശിക്കുന്ന 25-ാമത്തെ വിപണിയായി രാജ്യമായി ഭാരതം. 2013 ല്‍ ചര്‍ച്ച തുടങ്ങിയെങ്കിലും ഇപ്പോഴാണ് സൂചികയില്‍ എത്തുന്നത്.വലിയ തോതിലുള്ള നിക്ഷേപം ഒഴുകാന്‍ ഇത് വഴിതെളിക്കും.
ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം മാത്രം 20,86,56 കോടി രൂപ വിദേശ നിക്ഷേപം എത്തുമെന്നാണ് കണക്കാക്കുന്നത്..
ഇന്ത്യയ്ക്ക് അടിസ്ഥാന സൗകര്യ, കണക്ടിവിറ്റി മേഖലകളില്‍ ഇത് ഉപയോഗിക്കാം.
തെക്കേ ആഫ്രിക്ക, പോളണ്ട്, തായ്ലന്ഡ്, ചെക്ക്, ചിലി എന്നിവിടങ്ങളിലെ നിക്ഷേപമാണ് ഇങ്ങോട്ട് ഒഴുകുക.
കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് ഇക്കൊല്ലം നാലര ശതമാനം പലിശ കിട്ടി. കടപ്പത്രങ്ങള്‍ കാലാവധി തീരുന്നത് ഏഴ് വര്‍ഷം, 10 വര്‍ഷം, 13 വര്‍ഷം, 40 വര്‍ഷം ഒക്കെയാകാം. 40 വര്‍ഷ കടപ്പത്രങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളും മറ്റുമാണ് നിക്ഷേപിക്കുക.
കടപ്പത്ര വിപണി മൊത്തം 10 കോടി കോടി ആണ്. 112 തരം കടപ്പത്രങ്ങള്‍. പ്രതിസന്ധികളില്‍ കടപ്പത്ര നിക്ഷേപം ഗുണകരമല്ലെന്ന് വരാമെങ്കിലും ഇന്ത്യയുടെ നില ഭദ്രമാണെന്ന് ആഗോള നിക്ഷേപകര്‍ക്ക് അറിയാം. വിദേശ നാണ്യ ശേഖരം ഭദ്രം, വിദേശ മൂലധന ഒഴുക്ക്, വളര്‍ച്ചാ നിരക്ക് എന്നിവയാണ് ഘടകങ്ങള്‍.
താമസിയാതെ നിക്ഷേപം 1,66,9552,08,706 കോടി ആകുമെന്ന് കണക്കാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തുന്ന രാജ്യം ഇന്ത്യയാണെന്ന് കണക്ക് വന്നിട്ടുണ്ട്. പ്രവാസികള്‍ 2023 24 ല്‍ ഇന്ത്യയിലേക്ക് അയച്ചത് എട്ട് ലക്ഷം കോടിയിലേറെ രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: