ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിന് സിംഗപ്പൂര്‍ ഹൈക്കമ്മിഷണര്‍ സൈമണ്‍ വോങ്ങിന്റെ അഭിനന്ദനം. ഇത് ഭാരതത്തിന്റെ നൂറ്റാണ്ടെന്ന് ഉറപ്പിക്കുന്ന വാക്കുകളാണ് രാഷ്ട്രപതിയുടേതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഭാവി പ്രതീക്ഷകള്‍ സിംഗപ്പൂര്‍ ഉത്സാഹത്തോടെയാണ് കാണുന്നതെന്ന് വോങ് എക്സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സുദൃഢമായ ഭാവിയെക്കുറിച്ച് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സൈമണ്‍ വോങ്ങും പ്രതിനിധിസംഘവും പാര്‍ലമെന്റ് സെഷനില്‍ പങ്കെടുത്തു. പാര്‍ലമെന്റ് വളപ്പിനുള്ളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
Attended Hon’ble President Droupadi Murmu @rashtrapatibhvn’s Address to both Houses of Parliament this AM w fellow HOMs. This is indeed 🇮🇳’s Century! 🇸🇬 looks fwd to taking our excellent bilat rlns to even great heights. 🤝 Jai Hind! – HC Wong
📸: @ANI pic.twitter.com/H5oBtHU2mM
— Singapore in India (@SGinIndia) June 27, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: