ന്യൂദല്‍ഹി: ഒളിംപ്യന്‍ പി.ടി. ഉഷ എംപി അറുപതിന്റെ നിറവില്‍. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റുകൂടിയായ പി.ടി. ഉഷയുടെ ജന്മദിനത്തില് ഇന്നലെ ദല്‍ഹിയിലെ അസോസിയേഷന് ആസ്ഥാനത്ത് ആഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും സ്നേഹാംശംസകള്‍ സ്വീകരിച്ചുമായിരുന്നു ഭാരതത്തിന്റെ എക്കാലത്തെയും മികച്ച കായികതാരത്തിന്റെ അറുപതാം ജന്മദിനാഘോഷം.
പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമുണ്ടായിരുന്നതിനാല് വൈകിട്ടായിരുന്നു ആഘോഷം. ഭര്‍ത്താവ് വി. ശ്രീനിവാസന് ഉള്‍പ്പെടെയുള്ളവരും ആഘോഷത്തില്‍ പങ്കെടുത്തു. അറുപത് വയസായെന്ന് പത്രത്തില്‍ ഒക്കെ വരുമ്പോഴാണ് ചിന്തിക്കുന്നതെന്ന് പി.ടി. ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. 47 വര്‍ഷം സ്പോര്‍ട്സ് ഫീല്‍ഡില്‍ ആയിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ട്.
അറുപത് വയസായെങ്കിലും ആ പഴയ ഓട്ടവും അതേ ബാല്യവും ആണ് തനിക്കെന്നും ഉഷ പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കായികതാരങ്ങളും ഉഷയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: