- വിശദവിവരങ്ങള്‍ www.admission.uoc.ac.in ല്‍
- അഡ്മിഷന് കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെന്ററുകള്‍/കോളേജുകളിലും
- എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റിലും ഇന്റര്‍നാഷണല്‍ ഫിനാന്‍സിലും പഠനാവസരം
- സെലക്ഷന് ഐഐഎം ക്യാറ്റ്/കെമാറ്റ്/സിമാറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തി
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെന്ററുകള്‍/കോളേജുകള്‍ (ഓട്ടോണമസ് ഒഴികെ) നടത്തുന്ന 2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.admission.uoc.ac.in ല്‍ ലഭ്യമാണ്.
എംബിഎ, എംബിഎ (ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്), എംബിഎ (ഇന്റര്‍നാഷണല്‍ ഫിനാന്‍സ്) പ്രോഗ്രാമുകളിലാണ് പഠനാവസരം. നാല് സെമസ്റ്ററുകളായുളള രണ്ടുവര്‍ഷത്തെ കോഴ്സുകളാണിത്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 ശതമാനം മതി. എസ്സി/എസ്ടി/പി
ഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതിയാകും. ഇനിപറയുന്ന മാനേജ്മെന്റ് അഭിരുചി പരീക്ഷയില്‍ ഏതെങ്കിലുമൊന്നില്‍ യോഗ്യത നേടിയിരിക്കണം. കെമാറ്റ് 2024/ഐഐഎം ക്യാറ്റ് 2023/സിമാറ്റ് 2024 സ്കോര്‍ ഉള്ളവര്‍ക്കാണ് അവസരം.
അപേക്ഷാ ഫീസ് 875 രൂപ, എസ്സി/എസ്ടി വിഭാഗത്തിന് 295 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടികളും കോളേജുകളും കോഴ്സും സീറ്റും പ്രോസ്പെക്ടസിലുണ്ട്.
സെലക്ഷന്: കെമാറ്റ്/ക്യാറ്റ്/സിമാറ്റ് സ്കോറിന് 80%, ഗ്രൂപ്പ് ചര്‍ച്ചക്ക് 10%, വ്യക്തിഗത അഭിമുഖത്തിന് 10% എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് തെരഞ്ഞെടുപ്പ്.
സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എസ്എംഎസ്) കാലിക്കറ്റില്‍ എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് അരനാട്ടുകരയില് എംബിഎ, എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് പ്രോഗ്രാമുകളില്‍ 40 സീറ്റുകള്‍ വീതവും എസ്എംഎസ് പാലക്കാട് എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് വടകരയില്‍ എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് കുറ്റിപ്പുറത്ത് എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് പേരമംഗലത്ത് (തൃശൂര്‍) എംബിഎക്ക് 40 സീറ്റുകളുമാണുള്ളത്. സെമസ്റ്റര്‍ ഫീസ് 24750 രൂപയാണ്.
കാലിക്കറ്റ് വാഴ്സിറ്റിയുടെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസില്‍ എംബിഎക്ക് 40 സീറ്റുകളുണ്ട്. സെമസ്റ്റര്‍ ഫീസ് 12375 രൂപ. സ്വാശ്രയ കോളേജുകളുടെ ഫീസ് നിരക്ക് വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: