ലോസ് ആഞ്ചെലസ്: കോപ്പ അമേരിക്ക ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് വെനസ്വേല പ്രീക്വര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മെക്സിക്കോടെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ടീമിന്റെ മൂന്നേറ്റം. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ 2-1ന് തോല്‍പ്പിച്ച വെനസ്വേല ഇന്നലത്തെ വിജയത്തോടെ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.
ഇന്നലത്തെ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് മെക്സിക്കോയ്ക്കെതിരെ വെനസ്വേലയുടെ ഏക ഗോള്‍ വീണത്. പെനല്‍റ്റി ഗോളാക്കി സാലോമോന് റോണ്ടന് ആണ് വിജയഗോള്‍ നേടിയത്.
ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മറ്റൊരു പോരാട്ടത്തില്‍ ഇക്വഡോര്‍ ജമൈക്കയെ തോല്‍പ്പിച്ചു. ജമൈക്കയുടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് ഇക്വഡോര്‍ വിജയിച്ചത്. ആദ്യ ഗോള്‍ ദാനമായി ലഭിച്ചപ്പോള്‍ ഇക്വഡോറിന്റെ രണ്ടാം ഗോള്‍ കെന്‍ഡ്രി പയേസ് നേടി. എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്ന ഇക്വഡോര്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി. മികായില്‍ ആന്റോണിയോ ആണ് ഗോള്‍ നേടിയത്. അലന് മിന്‍ഡ ആണ് ഇക്വഡോറിന്റെ അവസാന ഗോള്‍ ഇന്‍ജുറി ടൈമില്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ജമൈക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇവരുട അവസാന മത്സരം കരുത്തരായ വെനസ്വേലയ്ക്കെതിരെയാണ്. ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഇക്വഡോറും ഇത്രതന്നെ പോയിന്റുമായി മൂന്നാം സ്ഥാനത്ത് മെക്സിക്കോയും നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: