പെരുമ്പാവൂര്‍: ഓടക്കാലിയില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് ആത്മഹത്യ ചെയ്തത്.
സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് യുവതി വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കള്‍ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. എന്നാല്‍ പണം അടയ്ക്കാന്‍ കഴിഞ്ഞില്ല.
പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ ബുധനാഴ്ച ഇവരുടെ വീട്ടില്‍ വന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുറുപ്പുംപടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: