കോട്ടയം: ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്കൂളുകളിലെ ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഓരോ സ്കൂളിലും ഒരു സീറ്റ് വിതമാണ് സംവരണം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം തൈക്കാട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കോട്ടയം തലയോലപ്പറമ്പ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് ഒഴിവ്. അപേക്ഷ ഫോമും പ്രൊസ്പെക്ടസും https://dhs.kerala.gov.in ല്‍ ലഭ്യമാണ്. ഒറിജിനല്‍ അപേക്ഷയും പ്രോസ്പെക്ടസില്‍ ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്സിംഗ് സെന്റര്‍ പ്രിന്‍സിപ്പലിന് ജൂലൈ ആറിനകം അയയ്ക്കണം. ഇതിന്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസറില്‍ നിന്നും ലഭിച്ച ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനികക്ഷേമ ഡയറക്ടര്‍, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവന്‍, തിരുവനന്തപുരം – 695033 എന്ന മേല്‍വിലാസത്തില്‍ ജൂലൈ എട്ടിന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: