കന്‍സാസ്: ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ അത്യുഗ്രന്‍ പ്രകടനമാണ് കാനഡ കാഴ്‌ച്ചവച്ചത്. ഇന്നലെ പെറുവിനെ തോല്‍പ്പിക്കുന്ന തരത്തിലേക്ക് അവര്‍ ഉയര്‍ന്നതില്‍ ഒട്ടും അത്ഭുതവുമില്ല. ചരിത്രത്തില്‍ ആദ്യമായി കോപ്പ അമേരിക്കയില്‍ ഈ വടക്കേ അമേരിക്കന്‍ ടീം വിജയം സ്വന്തമാക്കുന്നത്. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ 1-0ന് തോല്‍പ്പിക്കുകയായിരുന്നു.
ഫ്രഞ്ച് ക്ലബ്ബ് ലില്ലെ സ്‌ട്രൈക്കര്‍ ജോനാതന്‍ ഡേവിഡ് ആണ് 74-ാം മിനിറ്റില്‍ കാനഡയുടെ വിജയഗോള്‍ കണ്ടെത്തിയത്. ജെസ്സെ മാര്‍ഷ് പരിശീലകനായെത്തിയ ശേഷമുള്ള കാനഡയുടെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ചു. രണ്ടാം മത്സരം അര്‍ജന്റീനയ്‌ക്കെതിരായ ആദ്യ കോപ്പ അമേരിക്ക പോരാട്ടമായിരുന്നു. പെറുവിനെ തോല്‍പ്പിച്ചത് ജെസ്സെ മാര്‍ഷിന്റെ മൂന്നാം മത്സരമാണ്.
കളിയുടെ 59-ാം മിനിറ്റ് മുതല്‍ പെറു പത്ത് പേരുമായാണ് കളിച്ചത്. ജേക്കബ് ഷഫെല്‍ബര്‍ഗിനെ ഫൗള്‍ ചെയ്തതിന് മിഗ്വേല്‍ അരോജോയ്‌ക്കാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഞായറാഴ്‌ച്ച നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കാനഡ മറ്റൊരു വമ്പന്‍ ടീം ചിലിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: