കൊല്‍ക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി. തൊട്ടുപിന്നാലെ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് ദല്‍ഹിയിലേക്ക് തിരിച്ചു.
സ്പീക്കര്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്തതാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാകാന്‍ കാരണം. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച നിയുക്ത എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞയില്‍ നിന്ന് സ്പീക്കറെ ഒഴിവാക്കിയത് മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.
ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രണ്ട് തൃണമൂല്‍ എം.എല്‍.എ മാര്‍ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 12 .30 ന് രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിരുന്നു. പതിവിന് വിപരീതമായിട്ടാണ് ഇത്.
സാധാരണ ഗതിയില്‍ എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ നിയമസഭയില്‍ വച്ചാണ് നടക്കാറ്. എന്നാല്‍ ഇക്കുറി സ്പീക്കറുടെ അനുചിതമായ പെരുമാറ്റവും, മുഖ്യമന്ത്രിയുടെ വക്താവായി മാറിക്കൊണ്ടുള്ള പ്രവര്‍ത്തനശൈലിയും ആണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. നിയുക്ത എം.എല്‍.എ മാര്‍ നിശ്ചിതസമയത്ത് എത്താതിരുന്നതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ദല്‍ഹിയിലേക്ക് തിരക്കിട്ട് തിരിക്കുകയായിരുന്നു.
ഭരണഘടന അനുസരിച്ച് എം എല്‍ എ മാര്‍ സത്യപ്രതിജ്ഞ നടത്തേണ്ടത് ആരുടെ മുന്നില്‍ എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണ്. ഗവര്‍ണര്‍ക്ക് നേരിട്ടും ഇത് ചെയ്യാം.
ബംഗാള്‍ നിയമസഭ സ്പീക്കര്‍ സ്ഥാനത്തും അസ്ഥാനത്തും ഗവര്‍ണറുടെ പദവിയുടെ അന്തസിനെ മാനിക്കാത്ത നിലയില്‍ സംസാരിക്കുന്നു എന്നത് ഗവര്‍ണറെ ചൊടിപ്പിച്ചു. അതുകൊണ്ട് ആദ്യമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഒരു പട്ടിക ജാതി നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എ ക്ക് ഗവര്‍ണര്‍ സത്യപ്രതിജ്ഞക്കുള്ള അവസരം ഒരുക്കിയത് രാജ്ഭവനിലാണ്. ഇക്കുറിയും അങ്ങനെ തന്നെ ചെയ്തു.
എന്നാല്‍ തനിക്ക് ഗവര്‍ണറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സന്തോഷമേ ഉള്ളു എങ്കിലും അത് അസംബ്ലിയില്‍ വച്ചായിരിക്കണം എന്ന് എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു. അതേസമയം തല്ക്കാലം തീരുമാനം പുനഃപരിശോധിക്കുന്നില്ലഎന്ന നിലപാടാണ് രാജ്ഭവന് എടുത്തത്. തുടര്‍ന്ന് സ്പീക്കറുടെ ഇടപെടല്‍ നിമിത്തം രാജ് ഭവനില്‍ സത്യപ്രതിജ്ഞക്കു വരാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് ഒരു എം എല്‍ എ അറിയിച്ചു.
സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍, അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ സമാജികര്‍ക്കു തന്നെയാണെന്നു വ്യക്തമാക്കിയ രാജ്ഭവന് നിയമം അതിന്റെ വഴിക്കു പോകും എന്ന ശക്തമായ നിലപാടെടുത്തു.
ഭരണഘടന അനുസരിച്ച് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി സത്യപ്രതിജ്ഞ ചെയ്യുന്നില്ല എങ്കില്‍ അസംബ്ലിയില്‍ ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും. സത്യപ്രതിജ്ഞ ചെയ്യാതെ അസംബ്ലിയില്‍ തുടരുന്ന ഓരോ ദിവസവും അഞ്ഞൂറ് രൂപ പിഴ ചുമത്തുമെന്നും ഭരണഘടന അനുശാസിക്കുന്നു. ഗവര്‍ണര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു മുന്‍പ് മമത സര്‍ക്കാര്‍ ലോകായുക്തയായി നിയമിച്ച വ്യക്തിക്ക് നിയമനം നിയമപരമല്ല എന്ന കാരണത്താല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍, ചുമതലയെയേറ്റെടുത്ത് ഏതാനും നാള്‍ക്കകം ഗവര്‍ണര്‍ വിസമ്മതിച്ചു. ഈ നിലപാട് മമത സര്‍ക്കാരിന് മനസില്ലാമനേസാടെ അംഗീകരിക്കേണ്ടിവന്നു. പിന്നീട് ഗവര്‍ണറുടെ നിര്‍ബന്ധ പ്രകാരം, ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതിനു ശേഷമാണ് ലോകായുക്ത ചുമതലയേറ്റത്.
മമതയോട് വ്യക്തിപരമായി നല്ല ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുക്കുന്ന ശൈലിയാണ് ഗവര്‍ണര്‍ ബോസ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്.
സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കെയാണ് ബംഗാള്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയുള്ള ഈ പുതിയ സംഭവവികാസങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: