ലണ്ടന്‍: അക്കൗണ്ടിങ് സോഫ്റ്റ്വെയറിലെ പിശകുമൂലം ജയിലില്‍ പോകേണ്ടിവന്ന ബ്രിട്ടണിലെ ഭാരത വംശജയായ സബ് പോസ്റ്റ്മിസ്ട്രസ് അധികൃതരുടെ മാപ്പപേക്ഷ തള്ളിക്കളഞ്ഞു.
പോസ്റ്റല്‍ അഴിമതിക്കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോഴാണ് ആരോപണം ഉന്നയിച്ചവര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. അന്ന് കുറ്റം ചുമത്തപ്പെട്ട് ജയിലടയ്ക്കപ്പെട്ട സീമ മിശ്രയാണ് മാപ്പപേക്ഷ തള്ളിക്കളഞ്ഞത്. എന്നെ ജയിലില്‍ അടയ്ക്കുമ്പോള്‍ വയറ്റില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. മാപ്പപേക്ഷിക്കേണ്ടതു എന്നോടല്ല. എന്റെ ആ ഇളയ മകനോടാണ്. അവനിപ്പോള്‍ പത്ത് വയസുണ്ട്. ജയിലിലെ നാളുകള്‍ ക്രൂരമായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും മാപ്പ് നല്‍കാനാകില്ല, സീമ മിശ്ര പറഞ്ഞു.
1999ലാണ് സംഭവം. യുകെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനായി ജപ്പാനിലെ ഫുജിട്സു കമ്പനി നിര്‍മിച്ച ഹൊറൈസന്‍ എന്ന അക്കൗണ്ടിങ് സോഫ്റ്റ്വെയറിലെ പിശകാണ് തൊള്ളായിരത്തോളം പോസ്റ്റല്‍ ജീവനക്കാരുടെ ജീവിതം തകര്‍ത്തത്. നല്കുന്ന കണക്കിനേക്കാള്‍ വലിയ തുകയാണ് സോഫ്റ്റ്വെയറില് വന്നിരുന്നത്. ഇതോടെ സോഫ്റ്റ്വെയര് ഉപയോഗിച്ചിരുന്ന സീമ മിശ്രയെ പോലുള്ള നൂറുകണക്കിന് ജീവനക്കാര്‍ക്കെതിരെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് കേസ് കൊടുക്കുകയായിരുന്നു. സോഫ്റ്റ്വെയറിനു പിഴവില്ലെന്നും ജീവനക്കാരാണ് പണം നഷ്ടമായതിന് ഉത്തരവാദികളെന്നുമായിരുന്നു പോസ്റ്റല്‍ വകുപ്പ് ആരോപിച്ചത്.
ചെയ്യാത്ത കുറ്റത്തിന് 2009 ല്‍ സീമ മിശ്ര ജയിലിലടയ്ക്കപ്പെട്ടു. 70,000 ബ്രിട്ടിഷ് പൗണ്ടിന്റെ അഴിമതിയാരോപണമാണ് സീമയ്ക്കെതിരെ ആരോപിച്ചത്. സോഫ്റ്റ്വെയറിന്റെ തകരാറാണെന്നും നിരപരാധിയാണെന്നും കോടതിയില്‍ കേണപേക്ഷിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. നിരപരാധിയായ സീമയെ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ബ്രോണ്‍സ് ഫീല്‍ഡ് ജയിലില്‍ അടയ്ക്കുകയായിരുന്നു. നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നു. ജയില്‍ മോചിതയായശേഷം അധികം വൈകാതെ സീമ ഇളയ മകനുജന്മം നല്കി. സീമയുള്‍പ്പടെ തൊള്ളായിരത്തിലേറെ പോസ്റ്റ് ഓഫിസ് ജീവനക്കാരാണ് അന്ന് കേസില്‍ അകപ്പെട്ടത്. 2021 ല്‍ സീമ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ യുകെ കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു.
നിരപരാധിയായി ജയിലിലടയ്ക്കപ്പെട്ടതിനെതിരെ സീമ നിയമ നടപടികളുമായി മുന്നോട്ടുപോയി. ഹൊറൈസന്‍ സോഫ്റ്റ്വെയറിന്റെ തകരാരാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നു പിന്നീട് കണ്ടെത്തി. ഇതോടെയാണു സോഫ്റ്റ്വെയര് നിര്‍മാതാക്കളായ ഫുജിറ്റ്സുവിന്റെ എന്‍ജിനീയര്‍ ഗാരത് ജെന്‍കിന്‍സും അന്നത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ എംഡിയായിരുന്ന ഡേവിഡ് സ്മിത്തും സീമയോടു മാപ്പപേക്ഷിച്ചത്. എന്നാല്‍ വൈകി വന്ന മാപ്പപേക്ഷ സീമ തള്ളിക്കളയുകയായിരുന്നു.
ബ്രിട്ടനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാ
പിച്ചിരുന്നു. കഴിഞ്ഞ മാസം ഇങ്ങനെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: