Education

സാങ്കേതിക സർവകലാശാല: ബി.ടെക് പരീക്ഷയിൽ 53.03 ശതമാനം വിജയം

Published by

 

 

 

·    റെക്കോർഡ് വേഗതയിൽ ഫല പ്രഖ്യാപനം, മൂല്യനിർണയത്തിനെടുത്തത് 19 ദിവസം മാത്രം ; കഴിഞ്ഞ വർഷം എടുത്തത് 36 ദിവസം

·  9 ന് മുകളിൽ സി ജി പി എ ഉള്ള വിദ്യാർത്ഥികൾ: 1117 

·   സർവകലാശാലയ്‌ക്ക് സ്വന്തം കോളേജുകൾ ഈ വർഷം മുതൽ

·     പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകളും ഡിജിറ്റൽ ഫോർമാറ്റിൽ വിദ്യാർത്ഥി പോർട്ടലുകളിൽ ഫല പ്രഖ്യാപനത്തോടൊപ്പം ലഭ്യമാകും

·     ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

 

തിരുവനന്തപുരം: എ.പി.ജെ  അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിരുദ പരീക്ഷകളുടെ  ഫലം പ്രസിദ്ധീകരിച്ചു. 2015 ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയിലെ ആറാം  ബി.ടെക് ബാച്ചിന്റെയും നാലാം  ആർക്കിടെക്ചർ ബാച്ചിന്റെയും മൂന്നാം ബി എച് എം സി ടി (ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി) ബാച്ചിന്റെയും, രണ്ടാം ബി ഡെസ് (ബാച്‌ലർ ഓഫ് ഡിസൈൻ) ബാച്ചിന്റെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. ബി.ടെക് പരീക്ഷയിൽ 53.03% വിജയശതമാനം നേടിയപ്പോൾ ബി ആർക്, ബി എച് എം സി ടി, ബി ഡെസ് ബാച്ചുകൾക്ക് യഥാക്രമം 71.28, 73.13, 65.79 വിജയശതമാനമാണ് ലഭിച്ചത്.

ജൂൺ ആദ്യവാരം അവസാനിച്ച എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷയുടെ ഫലം സർവകലാശാല ജൂൺ 22-ന് പ്രസിദ്ധീകരിച്ചു. കൂടാതെ, മുൻ സെമസ്റ്ററുകളിലെ സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലവും രണ്ട് മാസം മുമ്പ് പ്രസിദ്ധീകരിച്ചു.  ചിട്ടയോടുള്ള ശ്രമങ്ങളുടെ ഫലമായാണ് കൃത്യസമയത്ത് ഫലം പ്രസിദ്ധീകരിക്കാൻ സർവകലാശാലക്ക് സാധിച്ചത്.

ബി.ടെക് പരീക്ഷാഫലം

36 എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 30,923 വിദ്യാർത്ഥികളാണ് 2020-21 അക്കാദമിക വർഷത്തിൽ ബിടെക് പ്രവേശനം നേടിയത്. ഇതിൽ 1039 വിദ്യാർഥികൾ (3.57%) പഠനം നിർത്തിയിരുന്നു.

128 എഞ്ചിനീയറിംഗ് കോളേജുകളിലായിപരീക്ഷയെഴുതിയ 27,000 വിദ്യാർത്ഥികളിൽ 14,319 വിദ്യാർത്ഥികൾ വിജയിച്ചു; വിജയശതമാനം 53.03.

(2019-ൽ 36.5%, 2020-ൽ 46.5%, 2021-ൽ 51.86%, 2022-ൽ 50.47% എന്നിങ്ങനെയായിരുന്നു ബി ടെക് വിജയശതമാനം. കഴിഞ്ഞ വർഷം വിജയശതമാനം 55.6% ആയിരുന്നു.)

പരീക്ഷയെഴുതിയ 10,229 പെൺകുട്ടികളിൽ 6,921 പേർ വിജയിച്ചതോടെ പെൺകുട്ടികളിലെ വിദ്യാർത്ഥികളുടെ വിജയ ശതമാനം 67.66% ആണ്. 16,771 ആൺകുട്ടികൾ പരീക്ഷ എഴുതിയതുൽ 7,398 പേർ വിജയിച്ചു. വിജയ ശതമാനം 44.11%.  പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ, പരീക്ഷ എഴുതിയ 1,012 വിദ്യാർത്ഥികളിൽ 262 പേർ (25.89%) വിജയിച്ചു. ലാറ്ററൽ എൻട്രി വിഭാഗത്തിൽ, 2,487 വിദ്യാർത്ഥികളിൽ 1,181 പേർ (47.49%) ബി ടെക് ബിരുദം നേടി.

9 ന് മുകളിൽ സി ജി പി എ ഉള്ള വിദ്യാർത്ഥികളുടെ എണ്ണം 1117 ആണ്.

സർക്കാർ, സർക്കാർ-എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ വിജയശതമാനം യഥാക്രമം 71.91, 75.94, 59.76, 43.39 എന്നിങ്ങനെയാണ്.

എൻബിഎ അക്രെഡിറ്റേഷൻ ഉള്ള 58 കോളേജുകളിൽ പരീക്ഷയെഴുതിയ 9,198 വിദ്യാർഥികളിൽ 5,671 പേർ വിജയിച്ചു. 61.65 ആണ് വിജയശതമാനം. ഇത് സംസ്ഥാന ശരാശരിയേക്കാൾ 9.94 ശതമാനം കൂടുതലാണ്.

ബി.ടെക് ഹോണേഴ്‌സ്

നാലാം സെമസ്റ്റർ വരെ എട്ടിന് മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് ബി.ടെക് ഓണേഴ്‌സ് നൽകുന്നത്. ഈ വർഷം 462 വിദ്യാർഥികളാണ് ബി.ടെക് ഓണേഴ്സ് ബിരുദത്തിന് അർഹരായത്.

ബി ടെക് മൈനർ

യൂണിവേഴ്സിറ്റി “മൈനർ ഇൻ എഞ്ചിനീയറിംഗ്” നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ബിടെക് ബാച്ചാണിത്.  ഈ വർഷം 1126 വിദ്യാർഥികൾ ബി.ടെക് മൈനർ ബിരുദത്തിന് അർഹരായി.

ഓണേഴ്‌സും മൈനറും ഒരുമിച്ചു നേടിയത് 135 വിദ്യാർത്ഥികളാണ്.

ഉയർന്ന സ്‌കോർ ലഭിച്ച വിദ്യാർഥികൾ

ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയായ ബീമ ജിഹാൻ (9.95 സിജിപിഎ),  ബാർട്ടൺ ഹില്ലിലെ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി അപർണ എസ്. (9.88 സി ജി പി എ) ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി അശ്വതി ഇ, (9.87 സി ജി പി എ) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർ.

ഉയർന്ന വിജയശതമാനം ലഭിച്ച കോളേജുകൾഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച, പ്രധാന എഞ്ചിനീയറിംഗ് (Core engineering) പഠന മേഖലകൾ പ്രധാനം ചെയ്യുന്ന കോളേജുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള കോളേജുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാനദണ്ഡങ്ങളിലൂടെ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള ആദ്യത്തെ അഞ്ച് കോളേജുകൾ ഇവയാണ്:

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (88.34%)

ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ (76.65%)

ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം (76.59%)

എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട് (76.16%)

എംഎ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം (74.88%)

ബി ആർക്

യൂണിവേഴ്സിറ്റിയിലെ നാലാമത്തെ ആർക്കിടെക്ചർ ബാച്ച് 71.28 ശതമാനം വിജയമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ 53.45% ൽ നിന്ന് ഗണ്യമായ വർദ്ധനവ് ഈ വർഷം നേടാനായി. 2019-20 അധ്യയന വർഷത്തിൽ 8 കോളേജുകളിലായി 430 വിദ്യാർത്ഥികൾ പ്രവേശനം നേടി. ഇതിൽ 383 പേർ പത്താം സെമസ്റ്റർ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യുകയും 273 പേർ വിജയിക്കുകയും ചെയ്തു.

ബി ആർക്കിൽ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള കോളേജുകൾ ഇവയാണ്:

1. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃശൂർ (92.5%)

2. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (91.18%)

3. TKM കോളേജ് ഓഫ് എഞ്ചിനീയറിംഗ് (84.29%)

പരീക്ഷയെഴുതിയ 143 ആൺകുട്ടികളിൽ 90 പേർ വിജയിച്ചു. വിജയ ശതമാനം: 62.94%. രജിസ്റ്റർ ചെയ്ത 240 പെൺകുട്ടികളിൽ 183 പേരാണ് വിജയിച്ചത്. വിജയശതമാനം 76.23%. എസ്‌സി/എസ്ടി വിദ്യാർത്ഥികളിൽ 17 ൽ പരീക്ഷ എഴുതിയതിൽ 10 പേർ വിജയിച്ചു. വിജയശതമാനം 58.82%.

ബി എച്ച് എം സി ടി

നിലവിൽ, ബി എച്ച് എം സി ടി രണ്ട് കോളേജുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിലും കെ എം സി ടി കോളേജ് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിലും. ഈ രണ്ട് കോളേജുകളിലായി 84 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു. 67 വിദ്യാർത്ഥികൾ എട്ടാം സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തു. ഇവരിൽ 49 പേർ വിജയിച്ചു. വിജയ ശതമാനം: 73.13.

ബി ഡെസ്

സർവകലാശാലയുടെ രണ്ടാം ബി ഡെസ് ബാച്ചിന്റെ വിജയശതമാനം 65.79 ആണ്. നിലവിൽ ബി ഡെസ് പഠനം തിരുവനന്തപുരം കോളേജ് ഓഫ് ആർക്കിടെക്ചറിൽ മാത്രമാണുള്ളത്. ഇവിടെ 47 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു. ഇതിൽ 38 വിദ്യാർത്ഥികൾ എട്ടാം സെമസ്റ്റർ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യുകയും 25 വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും ചെയ്തു.

സർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴി

വിജയികളായ  വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും പരീക്ഷാഫലപ്രഖ്യാപനത്തോടൊപ്പം തന്നെ ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കോൺട്രോളറുടെ ഇ-ഒപ്പോടെ  വിദ്യാർത്ഥികളുടെ പോർട്ടലിൽ ലഭ്യമായി കഴിഞ്ഞു.   വിദ്യാർത്ഥികൾക്ക് സ്വന്തം പോർട്ടലിൽ നിന്നും ഈ ഡിജിറ്റൽ സെർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുവാൻ കഴിയും.

ഡിഗ്രി സെർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലേക്ക്

ബിരുദ സെർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ജൂൺ 28 മുതൽ സ്വീകരിച്ചു തുടങ്ങും. ഡിഗ്രി സെർട്ടിഫിക്കറ്റുകൾ  ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കറിൽ ലഭ്യമാക്കും.

സർവകലാശാലയ്‌ക്ക് സ്വന്തം കോളേജുകൾ ഈ വർഷം മുതൽ

നൂതന എഞ്ചിനീയറിംഗ് മേഖലകളിൽ നാല് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ തുടങ്ങാനുള്ള എ ഐ സി റ്റി ഇ അനുമതി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയ്‌ക്ക് ലഭിച്ചു. സർവ്വകലാശാലയുടെ സ്വന്തം ക്യാമ്പസ് ആരംഭിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് ഈ കോഴ്സുകൾ തുടങ്ങുന്നത്. പി എച്ച് ഡി,പോസ്റ്റ്‌ ഡോക്ടരൽ കോഴ്സുകളും ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വരും വർഷങ്ങളിൽ വൈവിധ്യമാർന്ന കോഴ്സുകൾ സർവകലാശാലയുടെ ക്യാമ്പസ്സിൽ ആരംഭിക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.

ഈ വർഷം ആരംഭിക്കുന്ന പ്രോഗ്രാമുകൾ ഇവയാണ്:

എംടെക്-  ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി

എംടെക്- എംബെഡെഡ്ഡ് സിസ്റ്റംസ് ടെക്നോളജി

എംടെക്-ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്

എംടെക്- മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി

18 സീറ്റുകളാണ് ഓരോ പ്രോഗ്രാമുകൾക്കും അനുവദിച്ചിട്ടുള്ളത്. ഗേറ്റ് സ്കോർ, അല്ലെങ്കിൽ മറ്റ് ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷകളിൽ ലഭിച്ചിട്ടുള്ള മാർക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം.

വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ഡോ. വിനോദ് കുമാർ ജേക്കബ്, സിൻഡിക്കേറ്റ് അംഗം ഡോ ബി എസ് ജമുന, പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ രശ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Result announcement comes just 19 days after examinations; Last year, results were announced in 36 days

·      A total of 1117 students have secured a CGPA of 9 and above.

·      University to start its own colleges from this year

·      Provisional Certificates and Consolidated Grade Cards were made available in digital format on student portals along with result declaration

·      Degree Certificates available in DigiLocker

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by