ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള് വിവാദ ദല്‍ഹി മദ്യനയത്തിന്റെ കുറ്റം മുഴുവന്‍ മനീഷ് സിസോദിയയുടെ മേല്‍ ചാര്‍ത്തിയെന്ന് സിബിഐ. സിബിഐ ചോദ്യം ചെയ്തപ്പോഴാണ് അരവിന്ദ് കെജ്രിവാള് ഈ മദ്യനയത്തില്‍ തനിക്ക് പങ്കില്ലെന്നും എല്ലാം മനീഷ് സിസോദിയയുടെ ഗൂഢപദ്ധതിയാണെന്നും ആരോപിച്ചതെന്ന് സിബിഐ പറയുന്നത്.
ദല്‍ഹി കോടതിയില്‍ ആണ് സിബിഐ ഇക്കാര്യം അറിയിച്ചത്. എന്തിനും ഏതിനും സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. അരവിന്ദ് കെജ്രിവാളിനെപ്പോലെ ഈ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് ദല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയ.
എന്നാല്‍ ഇക്കാര്യം കോടതിയില്‍ അരവിന്ദ് കെജ്രിവാള് നിഷേധിച്ചു. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും മനീഷ് സിസോദിയ നിഷ്കളങ്കനാണെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു. എന്നാല്‍ കോടതിയും സിബിഐയുടെ വാദം പൂര്‍ണ്ണമായി കണക്കിലെടുത്തില്ല.
പൂര്‍ണ്ണമായും മദ്യവിതരണം സ്വകാര്യവല്‍ക്കരിക്കുക എന്ന നയം തന്റേതല്ല, മനീഷ് സിസോദിയയുടെതാണ് എന്ന് മാത്രമാണ് അരവിന്ദ് കെജ്രിവാള് പറഞ്ഞതെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: