തിരുവനന്തപുരം : അനധികൃത അവധിയിലുള്ളവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം പാലിക്കാതെ ഭൂരിഭാഗവും.അവധിയിലുള്ള 700 പേരില്‍ 24 പേര് മാത്രമാണ് തിരികെയെത്തിയത്. ബാക്കിയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ട് ഒരു മാസത്തിലേറെയായി. അനധികൃത അവധിയിലുള്ളവരില് ഭൂരിഭാഗവും ഡോക്ടര്‍മാരാണ്.
ജൂണ്‍ ആറിനകം തിരികെ ജോലിയില്‍ പ്രവേശിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. ഇത് പാലിക്കാത്ത ആരോഗ്യപ്രവര്‍ത്തകരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കുകയാണ് ആരോഗ്യ വകുപ്പ്.
മടങ്ങിയെത്തിയവരെ അച്ചടക്ക നടപടികള്‍ തീര്‍പ്പാക്കി ബോണ്ട് വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: